Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:54 am
  • 2nd July, 2022
  • Overcast Clouds
25.4°C23.82°C
  • Humidity: 92 %
  • Wind: 0.41 km/h

Breaking News

  • വൈദ്യുതാഘാതമേറ്റ്‌ ഏഴു പേർ മരിച്ചു   സത്യസായ് ജില്ലയിലാണ് ദുരന്തം 
  • അപകടം ഓട്ടോറിക്ഷക്ക്‌ മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
  • ഉദയ്പൂർ കൊലപാതക കേസ്       കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ 
  • പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും    
i2i News Trivandrum

വാക്‌സിന്‍ കണ്ടെത്തുന്നത് ഉള്‍പ്പടെ കൊറോണ വൈറസ് സംബന്ധിച്ച് നിരവധി പഠനങ്ങളാണ് ലോകത്ത് നടക്കുന്നത്. കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരാന്‍ സാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. ഈ വൈറസ് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസിനെക്കുറിച്ചുള്ള നൂറുകണക്കിന് പഠനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമവും വേഗത്തിലാണ് നടക്കുന്നത്. ഇതിനോടൊപ്പം കൊറോണ വൈറസ് നമ്മളെ എങ്ങനെയൊക്കെ ബാധിക്കും എന്നതിനെക്കുറിച്ചും പഠനങ്ങള്‍ നടക്കുന്നു.

കൊറോണ വൈറസ് അണുബാധ ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന പഠനറിപ്പോര്‍ട്ട് ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു, ഇത് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ മാസത്തെ ഒരു പഠനം ശേഖരിച്ചപ്പോഴാണ് ഈ പ്രശ്‌നം വെളിപ്പെടുത്തിയത്. ചൈനയിലെ ഷാങ്കിയുവിലെ ഗവേഷകര്‍ 38 കൊറോണ രോഗികളുടെ ശുക്ലം പരിശോധിച്ചു. 15% ശുക്ല സാമ്പിളുകളില്‍ കൊവിഡ് 19 കണ്ടെത്തി.

ഇതില്‍ ഉള്‍പ്പെട്ട 6 ശുക്ലങ്ങളില്‍ കൊറോണ വൈറസ് സാനിദ്ധ്യം കണ്ടെത്തി. ഇതില്‍ നാല് രോഗികള്‍ ഗുരുതരമായ അവസ്ഥയിലാണെന്നും ബാക്കിയുള്ളവര്‍ സുഖം പ്രാപിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comment

Add a Comment