Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറാം വയസ്സില്‍ രണ്ടുപേരില്‍നിന്ന് തനിക്കും ദുരനുഭവം ഉണ്ടായതായി വെളിപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയാണ് കളക്ടര്‍ തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി വെളിപ്പെടുത്തിയത്.
അനുഭവിക്കേണ്ടിവന്ന അതിക്രമത്തെ പറ്റി ദിവ്യ എസ് അയ്യർ ഐ എ എസ് പറഞ്ഞതിങ്ങനെ-‘രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്. അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കളോട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു .മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെന്നെത്തുമ്പോൾ ഞാൻ തിരയും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്’.
രക്ഷിതാക്കളും അധ്യാപകരും കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കണമെന്നും കളക്ടർ പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ‘ഗുഡ് ടച്ചും’ ‘ബാഡ് ടച്ചും’ തിരിച്ചറിയാൻ പഠിപ്പിക്കണം. അതിനു മാതാപിതാക്കൾക്കെ സാധിക്കൂ .പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ അവർ യാതൊരുവിധ ചൂഷണത്തിനും ഇരയാകുന്നില്ല എന്ന് മാതാപിതാക്കളും അധ്യാപകരും
ഉറപ്പുവരുത്തണം . അതിനു സാധ്യതയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം . കുട്ടികൾ ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണങ്ങൾക്കിരയാകുന്നത് അടുത്ത കുടുംബാംഗങ്ങളിൽനിന്നോ ബന്ധുക്കളിൽനിന്നോ ആണ് എന്നാണ് സമീപകാല കേസുകളിൽനിന്നും മനസിലാക്കാൻ അടിക്കുന്നത് . അതുകൊണ്ടു മാതാപിതാക്കൾ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. അവരെ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു .