Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൾട്ടി-ഡിവൈസ് സപ്പോർട്ട് ഫീച്ചർ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാതെ തന്നെ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്‌ലെറ്റ് മുതലായവ ഉപകരണങ്ങളിൽ ഇപ്പോൾ ഒരേ വാട്സ്ആപ്പ് ഉപയോഗിക്കാം.
ഈ വർഷമേ ജൂലായിലാണ് ഏറെനാളായി വാട്സ്ആപ്പ് ഉപഭോക്താക്കൾ കാത്തിരുന്ന മൾട്ടി-ഡിവൈസ് സപ്പോർട്ട് ഫീച്ചർ വാട്സാപ്പിൽ എത്തിയത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒന്നിലധികം ഡിവൈസുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഈ ഫീച്ചർ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് ഓണാക്കാതെ തന്നെ സെക്കൻഡറി ഉപകരണങ്ങളിൽ അതായത് ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്‌ലെറ്റ് മുതലായ വാട്സ്ആപ്പ് ഉപയോഗിക്കാവുന്ന സംവിധാനം വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ അടുത്തിടെ അവതരിപ്പിച്ചു.
അതായത് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോൺ അടുത്തില്ലെങ്കിലും ഫോൺ ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്തിട്ടില്ലെങ്കിലും അല്ലെങ്കിൽ ഫോൺ ഓഫ് ചെയ്തു വച്ചാലും ഇനി സെക്കൻഡറി ഉപകരണങ്ങളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാനാവും. നാല് സെക്കൻഡറി ഉപകരണങ്ങളിൽ വരെ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ബന്ധിപ്പിക്കാം.
എങ്ങനെ മൾട്ടി-ഡിവൈസ് സപ്പോർട്ട് ഉപയോഗിക്കാം?
ഇതിനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. മാത്രമല്ല, മൾട്ടി-ഡിവൈസ് സപ്പോർട്ട് ഫീച്ചർ നിലവിൽ ബീറ്റ ഘട്ടത്തിലാണ് എന്നുള്ളതിനാൽ ചില തകരാറുകളുണ്ടാകാമെന്നും ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് തുറക്കുക, മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്‌ത് ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ തിരഞ്ഞെടുക്കുക
തുടർന്ന് മൾട്ടി-ഡിവൈസ് ബീറ്റ ഓപ്‌ഷനിൽ ടാപ്പുചെയ്‌ത് മൾട്ടി-ഡിവൈസ് ബീറ്റയിൽ ചേരുക
ശേഷം, ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ പേജിലേക്ക് തിരികെ പോയി ലിങ്ക് എ ഡിവൈസ് ബട്ടണിൽ ടാപ്പുചെയ്യുക
നിങ്ങളുടെ സെക്കന്ററി ഉപകരണത്തിൽ കാണിച്ചിരിക്കുന്ന QR കോഡ് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ സ്കാൻ ചെയ്യുക.
രണ്ട് ഉപകരണങ്ങളും കണക്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ, പ്രാഥമിക ഉപകരണത്തിന്റെ ആവശ്യമില്ലാതെ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ സെക്കന്ററി ഉപകരണത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാവും.