Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റോൾ ബോൾ ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി ഇത്തവണ കോർട്ടിലേക്കു ഇറങ്ങുന്നവരിൽ ഒരു മലയാളി കായികതാരവുമുണ്ട് . ശ്രീലക്ഷ്മി ബി എസ് എന്ന തിരുവനന്തപുരം കാരി . ഇന്ന് മുതൽ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോൾ ബോൾ ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ഏക മലയാളിയാണ് ഈ മിടുക്കി. ശ്രീലക്ഷ്മി ഇതിനോടകം തന്നെ അനവധി തവണ റോൾ ബോൾ കളിയിൽ തന്റെ മികവ് തെളിയിച്ചതാണ് .കഴിഞ്ഞ വർഷം മധ്യപ്രദേശിലെ ഗ്വാളിയറിൽ നടന്ന റോൾ ബോൾ യൂണിവേഴ്‌സിറ്റി ഗെയിമിൽ നാലാം സ്ഥാനം നേടി. മിനി, സബ് ജൂനിയർ, ജൂനിയർ, ഏഴ് ദേശീയ റോൾ ബോൾ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. .
2010 ൽ പുതുച്ചേരിയിലായിരുന്നു ആദ്യ ദേശീയ ടൂർണമെന്റ്. 2015 ൽ ഒരു ദേശീയ തല ടൂർണമെന്റിൽ സ്വർണം നേടാൻ കഴിഞ്ഞു . ശ്രീലക്ഷ്മിയുടെ അത് വരെയുള്ള ഏറ്റവും വലിയ നേട്ടമായിരുന്നു അത് . അന്നുമുതൽ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല . അതേ വർഷം കർണാടകയിലെ ബെൽഗാമിൽ നടന്ന ഇന്ത്യൻ റോൾ ബോൾ ടൂർണമെന്റിന് കീഴിലുള്ള സ്‌കൂൾ ഗെയിംസ് ഫെഡറേഷനിൽ കളിക്കാനും ശ്രീലക്ഷ്മിയെ തിരഞ്ഞെടുത്തു.
പരിശീലകൻ എ നാസറിനു കീഴിൽ പൂജപ്പുരയിലെ കിഡ്‌സ്‌ലാന്റ് റോളേഴ്‌സ് സ്‌പോർട്‌സ് അക്കാദമിയിൽ ചേർന്നതാണ് കായിക ലോകത്തേക്കുള്ള ശ്രീലക്ഷ്മിയുടെ തുടക്കം . “ഞാൻ എപ്പോഴും ടിവിയിൽ സ്കേറ്റിംഗ് കാണാറുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും വളരെയധികം പ്രോത്സാഹനവും പിന്തുണയും നൽകി , അച്ഛൻ ഇന്ന് നമ്മുടെ കൂടെ ഇല്ലെങ്കിലും , ഞാൻ ഈ വിജയം എന്റെ അച്ഛന് സമർപ്പിക്കുന്നു,” ശ്രീലക്ഷ്മി പറഞ്ഞു. ഒരുമാസം മുൻപായിരുന്നു സൈനിക ഉദ്യോഗസ്ഥനായ ശ്രീലക്ഷ്മിയുടെ അച്ഛന്റെ അകാല വേർപാട്. ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കണമെന്നതായിരുന്നു ശ്രീലക്ഷ്മിയുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നം യാഥാർഥ്യമായ ആഹ്ലാദത്തിലാണ് ഈ കായികതാരം .