Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നൊബേൽ പ്രഭയിൽ തിളങ്ങുമ്പോഴും അഭിജിത് ബാനർജിയും ഭാര്യ എസ്തേർ ദഫ്ളോയും തിരക്കിലാണ്. ആഗോള ദാരിദ്രനിർമാർഞ്ജനത്തിനായുള്ള തപസ്യയ്ക്കുള്ള അംഗീകാരമായാണ് നൊബേൽ കിരീടം ഈ അപൂർവ്വ ദമ്പതികളെ തേടിയെത്തിയത്. ഡൽഹിയിലെ ജെ. എൻ. യു വിലാണ് അഭിജിത് ബാനർജി സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണം നടത്തിയത്. അരുദ്ധതി തുലിയാണ് ബാനർജിയുടെ ആദ്യഭാര്യ. ഇരുവരും 2015-ൽ വേർപിരിഞ്ഞു. അതിനുശേഷമാണ് എസ്തേർ അഭിജിത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. മസാച്യുസൈറ്റ്സ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര അധ്യാപികയാണ് എസ്തേർ. അതേ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മസാച്യുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തികശാസ്ത്ര അധ്യാപകനാണ് അഭിജിത്.
ദരിദ്രനായ മനുഷ്യന്റെ വ്യക്തിത്വവും അവന് സംഭവിക്കുന്ന പെരുമാറ്റവൈകല്യങ്ങളുമായിരുന്നു നോബൽസമ്മാനാർഹമായ ഇവരുടെ ഗവേഷണ വിഷയം.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ദാരിദ്രനിർമ്മാർജനത്തിനായി വ്യക്തികളും ഭരണാധികാരികളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് ഈ ദമ്പതികൾ മുന്നോട്ടുവച്ചത്. ഭരണാധികാരികൾ മാനുഷികസമീപനം സ്വീകരിച്ചാലേ ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ കഴിയുകയുള്ളൂ എന്ന് ഇവർ ഗവേഷണപ്രബദ്ധത്തിൽ നിർദ്ദേശിക്കുന്നു. ദാരിദ്രത്തെ മനസ്സിലാക്കിയശേഷമാണ് പ്രതിവിധി കണ്ടെത്തേണ്ടതെന്ന് ഈ ദമ്പതികളുടെ പ്രബന്ധത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിയ "ന്യായ്പദ്ധതി "ആവിഷ്കരിച്ചത് അഭിജിത് ബാനർജിയാണ്.