Breaking News
- കണ്ണൂരിൽ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവം മദ്യപിച്ചു വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ
- കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്നു ടാങ്കർ വാതക ചോർച്ച ഇല്ലാതിരുന്നതിനാൽ വാൻ അപകടം ഒഴിവായി
Your Comment Added Successfully!

ഇന്ത്യൻ ഓൾറൗണ്ടറും ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരവുമായ ദീപക് ചാഹറിന്റെ കാലിനേറ്റ പരുക്ക് ഗുരുതരമായതിനാൽ ഐ പി എൽ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. വെസ്റ്റ് ഇൻഡിസിനെതിരായ മൂന്നാം ട്വന്റി 20 യിൽ കളിക്കുന്നതിനിടെയാണ് ദീപകിന്റെ പരിക്കേറ്റത്. ബൗൾ ചെയ്യാനായി ഓടി വരുന്നതിനിടെ ചാഹറിന്റെ കാലിന് വേദന അനുഭവപ്പെടുകയും, പേശിവലിവിനെ തുടർന്ന് ബൗളിംഗ് പാതിവഴിയിൽ നിർത്തുകയുമായിരുന്നു. അവിടെ നിന്നും മെഡിക്കൽ സംഘത്തിനൊപ്പം ചാഹർ ഗ്രൗണ്ടിൽ നിന്ന് പോകുകയായിരുന്നു.
വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ചാഹറിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയും ചാഹറിന് നഷ്ടമായി. പരിക്ക് തുടരുകയാണെങ്കിൽ താരത്തിന് ഐ.പി.എല്ലും നഷ്ടമാകും എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 14 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ചാഹറിനെ സ്വന്തമാക്കിയത്. നിലവിൽ വിശ്രമത്തിൽ കഴിയുന്ന ചാഹറിന് മത്സരിക്കാൻ സാധിച്ചില്ലെങ്കിൽ ചെന്നൈക്ക് അത് വലിയ തിരിച്ചടി ആവും സമ്മാനിക്കുക.