Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

മുപ്പതു -നാൽപതു വയസ്സിൽ സെക്സ് ആസ്വദിക്കാൻ കഴിയണമെങ്കിൽ ഉത്തേജനം ലക്ഷ്യമാക്കിയുള്ള സ്നേഹ സ്പർശനങ്ങളും പൂർവലീലകളും (ഫോർപ്ലേ ) വേണ്ടിവരും.കുറച്ചു കൂടെ പ്രായമായി, അൻപതുകൾ പിന്നിട്ട് അറുപതുകളിലും എഴുപതുകളിലും ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കിൽ പങ്കാളിയുടെ വെറും സാമീപ്യം മാത്രം പോരാ, കുറെ അധിക സമയത്തേക്ക്, സ്നേഹ/കാമ സ്പർശനങ്ങൾ(പൂർവലീലകൾ വേണ്ടിവരും.ദർശനവും സ്പർശനവും മൂഡും എല്ലാം ഒരുമിച്ചു വന്നാൽ മാത്രമേ പ്രായമാകുന്തോറും സെക്സ് ആസ്വദിക്കാൻ കഴിയു. പൂർവലീലകൾക്ക് ഏറെ പ്രാധാന്യം ഈ ഘട്ടത്തിലുണ്ട് എന്നു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ലൈംഗികാവയവങ്ങളും ചുണ്ടും സ്തനവും മാത്രമല്ല ശരീരത്തിലെ ഉത്തജന കേന്ദ്രങ്ങൾ. ചെവിയും കഴുത്തും കണ്ണും മുതൽ കാൽവിരൽതുമ്പുവരെ ശരീരത്തിലെ ഏതു ഭാഗത്തെ സ്പർശനവും ഉത്തേജിതമാക്കാം. അവ ഓരോരുത്തരിലും ഒരോ വിധത്തിലാവാം. പങ്കാളിയിലെ ഉത്തേജനകേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കി സാവധാനം തുടങ്ങി ക്രമേണ തീവ്രത കൂടിവരുന്നതും സമയദൈർഖ്യവും അൻപതുവയസ്സു കഴിഞ്ഞുള്ള പൂർവലീലകളിൽ പാലിക്കാം.അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ(അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ െസക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.പാട്ടുകൾ, യാത്രകൾ, സഭ്യമായ ലൈംഗിക കഥയും സംഭാഷണങ്ങളുമുള്ള സിനമകൾ എന്നിവ ലൈംഗികോത്തേജനം നൽകും. പക്ഷേ അശ്ലീലവും, വികൃത ലൈംഗിക വീഡിയോകളും (പോൺ ) വേണ്ട.
50 കഴിഞ്ഞ സ്ത്രീകളിൽ യോനീ വരൾച്ച പ്രധാനപ്രശ്നമാണ്. ലൂബ്രിക്കന്റുകൾ നിർബന്ധമായി ഉപയോഗിക്കണം. ഇത് വേദനയകറ്റാൻ മാത്രമല്ല ലൈംഗിക ആസ്വാദ്യതയും മെച്ചപ്പെടുത്തും.ലൈംഗിക താൽപര്യ നഷ്ടമാകുന്നത് സ്വാഭാവികമല്ല എന്നു മനസ്സിലാക്കുക. ബന്ധങ്ങളിലെ പ്രശ്നങ്ങൾ കാരണമാകാം. കാരണം കണ്ടെത്തി പരിഹരിക്കുക. കഴിയുന്നില്ലെങ്കിൽ ചികിത്സ തേടുക.