Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം തുടർന്ന് വിവാഹമോചനം തേടി സുപ്രീംകോടതിയില്‍ ഭര്‍ത്താവിന്റെ ഹര്‍ജി. ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം ആണെന്നും തന്നോട് വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഹർജിയിൽ പരാതിക്കാരൻ ആരോപിക്കുന്നത്.ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മറുപടി നല്‍കാന്‍ യുവതിക്ക് കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. അതേസമയം യുവാവിന്‍റെ വാദങ്ങളെയും കോടതി ചോദ്യം ചെയ്‌തിട്ടുണ്ട്. ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്ന അവസ്ഥയുള്ളതുകൊണ്ട് ഒരു യുവതി സ്‌ത്രീയല്ല എന്ന് പറയാനാകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. യുവതിയുടെ അണ്ഡാശയങ്ങൾ സാധാരണ നിലയിലാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ പുരുഷ ജനനേന്ദ്രിയമുള്ള യുവതി എങ്ങനെ സ്ത്രീയാകുമെന്നായിരുന്നു യുവാവിന്‍റെ അഭിഭാഷകന്‍റെ മറു ചോദ്യം.2016 ജൂലൈയിലായിരുന്നു വിവാഹമെന്ന് യുവാവ് ഹര്‍ജിയില്‍ പറയുന്നു. വിവാഹത്തിനു ശേഷം ആര്‍ത്തവമാണെന്ന് പറഞ്ഞ് യുവതി സ്വന്തം വീട്ടിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം ലൈംഗികബന്ധത്തിന് ശ്രമിച്ചപ്പോള്‍ ഭാര്യയ്ക്ക് ആണ്‍കുട്ടിയുടേതു പോലുളള ജനനേന്ദ്രിയമാണെന്ന് തിരിച്ചറിഞ്ഞെന്ന് യുവാവ് ആരോപിച്ചു. ഭാര്യയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോള്‍ ഇംപെര്‍ഫോറേറ്റ് ഹൈമന്‍ ആണെന്ന് കണ്ടെത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ പ്രവീണ്‍ സ്വരൂപാണ് പരാതിക്കാരനുവേണ്ടി ഹാജരായത്. ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിച്ചാലും കുട്ടികളുണ്ടാകാനുളള സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. താന്‍ വഞ്ചിക്കപ്പെട്ടെന്നും അതിനാല്‍ മകളെ തിരികെ കൊണ്ടുപോകണമെന്നും ഭാര്യ വീട്ടുകാരോട് യുവാവ് ആവശ്യപ്പെട്ടു. യുവതി ശസ്ത്രക്രിയയ്ക്ക് ശേഷം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി് എന്നാല്‍ യുവാവ് പോലീസില്‍ പരാതിപ്പെടുകയും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.2021 ജൂലൈ 29 ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ച് യുവാവിന്റെ ഹര്‍ജി തളളിയിരുന്നു. വാക്കാലുളള തെളിവുകള്‍ സ്വീകരിക്കാനാവില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമൻസ് അയച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.ഇത് ചോദ്യംചെയ്താണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് ഭാര്യക്കും ഭാര്യ പിതാവിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി 2017 ഓഗസ്റ്റിൽ മജിസ്‌ട്രേറ്റിനെ സമീപിച്ചു. 2017 ല്‍ ഭര്‍ത്താവിനെതിരെ യുവതി ഗാര്‍ഹിക പീഡന കേസും ഫയല്‍ ചെയ്തിട്ടുണ്ട്.