Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വകാര്യ ഭാഗങ്ങളിലുണ്ടാകുന്ന ചൊറിച്ചിലിനെ നിസാരമായി കാണരുതെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ദർ. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അനുഭവപ്പെടുന്ന ഈ പ്രശ്നം നിസാരമല്ല. പലരും നാണക്കേട് കാരണം ആരോഗ്യ വിദഗ്ദനെ കാണിക്കാൻ മടിക്കുന്നവരാണ്. എന്നാൽ ഇത് വലിയ പ്രശ്‌നങ്ങൾക്കാണ് വഴി വെക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. പലപ്പോഴും സ്വകാര്യ ഭാഗത്ത് ഉണ്ടാകുന്ന ഇത്തരം രോഗങ്ങൾ കൂടുതലായി അലട്ടുന്നത് സ്ത്രീകളെയാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. പലപ്പോഴും സ്വകാര്യ ഭാഗങ്ങൾ ആയത് കൊണ്ട് തന്നെ പലരും അത് ആരോടും പറയാതെ ആരോഗ്യ വിദഗ്ദരെയോ മറ്റോ കാണിക്കാതെ മിണ്ടാതിരിക്കാറാണ് പതിവ്. എന്നാൽ ഇത് പതിയെ പതിയെ കൂടി വരികയാണ് ചെയ്യാറ്. ഇതിന് പ്രതിവിധി എന്താണെന്ന് പലരും അന്വേഷിക്കുന്നുണ്ടെങ്കിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതിരിക്കുന്നവരാണ് കൂടുതൽ പേരും.കൂടുതലായും ഇത്തരം അസുഖങ്ങൾ വരാൻ കാരണം പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പഞ്ചസാര അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നവരിൽ ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.ധരിക്കുന്ന വസ്ത്രങ്ങൾ അടിവസ്ത്രങ്ങൾ ഒക്കെ വൃത്തിയില്ലാതെ ധരിക്കുമ്പോളോ അല്ലെങ്കിൽ കഴുകാതെ പല പ്രാവശ്യം ഉപയോഗിക്കുമ്പോളോ അതല്ലെങ്കിൽ നനഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കുമ്പോളോ ഒക്കെ ഇത്തരത്തിൽ ചൊറിച്ചിൽ വരാനുള്ള സാധ്യത വർധിക്കുകയാണ് ചെയ്യുന്നതെന്ന് മനസിലാക്കണം. കൂടാതെ ബാക്ടീരിയ ബാധ, കോട്ടനല്ലാത്ത അടിവസ്ത്രം ധരിക്കുക, രഹസ്യ രോഗങ്ങൾ, ഡൗച്ചിംഗ് പോലെയുള്ളവയിൽ വെള്ളം ചീറ്റി കഴുകുന്നത്, അടിയ്ക്കടിയുളള ഷേവിങ്, സോപ്പ് തുടങ്ങിയവ രഹസ്യ ഭാഗത്ത് ഉപയോഗിക്കുന്നത് ഇവിടെയുള്ള നല്ല ബാക്ടീരിയകളെ മോശമായി ബാധിയ്ക്കും. ഇത് അണുബാധയും ചൊറിച്ചിലും ഉണ്ടാക്കാനുള്ള സാധ്യത കൂട്ടും.
31.82°C








