Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിലെ മിക്കവാറും ഇടങ്ങളിൽ സ്ത്രീകൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന അസുഖമാണ് സ്തനാർബുദം. അർബുദം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കപ്പെടുന്നതോടെ രോഗബാധിതരായ മിക്കവാറും സ്ത്രീകൾ സ്തനങ്ങൾ എടുത്ത് കളയാൻ നിർബന്ധിതരാകാറുണ്ട്. സുന്ദരമായ ലൈംഗിക ബന്ധവും രോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ പക്ഷം. പ്രണയപൂർണ്ണമായ ലൈംഗിക ബന്ധം അർബുദ വ്യാപനം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഈ ഗവേഷകർ പഠനങ്ങളിലൂടെ തെളിയിക്കുന്നു. 
സ്തനാർബുദ ബാധിതയായ സ്ത്രീകൾക്ക് സ്വന്തം ലൈംഗിക ശേഷിയെ കുറിച്ച് ആശങ്കകൾ ഉണ്ടാകുന്നത് സർവ സാധാരണമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ വേളയിൽ പൂർണ്ണ സംതൃപ്തിയോടെ അനുഭവിക്കപ്പെടുന്ന ഒരു ലൈംഗിക ബന്ധം ഇവരുടെ സ്ട്രെസ് കുറയ്ക്കുകയും മാനസികമായുണ്ടാകുന്ന ഈ ശാന്തി രോഗവ്യാപനത്തോത് കുറയ്ക്കുന്നുവെന്നുമാണ് സർവേകളും പഠനങ്ങളും തെളിയിക്കുന്നത്. ലൈംഗിക ബന്ധത്തിലെ തൃപ്തിയും സ്തനാർബുദ ബാധയുടെ തോതും തമ്മിൽ കൃത്യമായ ബന്ധമുണ്ടെന്ന് ചില രോഗികളിൽ നടത്തിയ സർവേകളിലൂടെ ഓഹിയോ സർവകലാശാല പറഞ്ഞുവെയ്ക്കുന്നു. മനസും ശരീരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും പഠനം പരാമർശിക്കുന്നു.  

Readers Comment

Add a Comment