Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മധുരമുള്ള ലൈംഗികത പോലെ തന്നെ പലർക്കും ഇഷ്ടമാണ് നന്നായി മധുരം ചേർത്ത പലഹാരങ്ങളും ചായയും ഡ്രിങ്കുകളും ഒക്കെ. എന്നാൽ പഞ്ചസാരയെന്ന വെളുത്ത വിഷം നിങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ മധുരം കെടുത്തിക്കളയുമെന്നാണ് പഠനങ്ങൾ പറയുന്നത്. പങ്കാളികൾ പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് ലൈംഗിക താൽപര്യക്കുറവ് മുതൽ വന്ധ്യതയിലേക്ക് വരെ നയിച്ചേക്കാമെന്ന് വിദഗ്ദർ പറയുന്നു. 

പഞ്ചസാര ഉൾപ്പടെയുള്ള കൃതിമ മധുരത്തിനായി ഉപയോഗിക്കുന്ന പ്രൊസസ്ഡ് രാസവസ്തുക്കൾ അമിതമായി ഉപയോഗിച്ചാൽ അവ ലൈംഗിക ബന്ധത്തിനുള്ള സ്വാഭാവികമായ താൽപ്പര്യവും ഊർജവും അഭിനിവേശവും കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇൻസുലിൻ അളവിലുണ്ടാകുന്ന ക്രമക്കേടുകൾ മൂലം ശരീരത്തിലെ ലൈംഗിക ഹോർമോണുകളുടെ ഉൽപ്പാദനം കൃത്യമായി നടക്കാതെ വരുന്നതോടെ ഓരോരുത്തരുടെയും ലൈംഗിക ജീവിതം താറുമാറാകുന്നു. പുരുഷന്മാർ അമിതമായി പഞ്ചസാര ഉപയോഗിച്ചാൽ അത് ലെപ്റ്റിൻ പ്രതിരോധം വർദ്ധിപ്പിക്കുമെന്നും അതുവഴി ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ ഉൽപ്പാദനം തടസപ്പെടുമെന്നും വിദഗ്ദർ പറയുന്നു. പഞ്ചസാര നിശ്ചിത അളവിൽ കൂടുതൽ ഉപയോഗിക്കുന്ന പുരുഷന്മാരുടെ ശുക്ലത്തിന് ഗുണമേന്മ നഷ്ടപ്പെടുമെന്നും ഇത് ക്രമേണ വന്ധ്യതയിലേക്കെത്തുകയും ചെയ്യുമെന്ന ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലും വിദഗ്ദർ നടത്തുന്നുണ്ട്. അതിനാൽ പ്രമേഹ രോഗി ആണെങ്കിലും അല്ലെങ്കിലും പഞ്ചസാരയുടെ അളവ് ഓരോ വ്യക്തിയും ക്രമീകരിക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു. 

Readers Comment

Add a Comment