Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദമ്പതിമാരിൽ ആർക്കെങ്കിലും ഒരാൾക്ക് ലൈംഗിക അസംതൃപ്തി ഉണ്ടായാൽ തന്നെ മതി ആ ബന്ധത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാൻ. ലൈംഗിക ബന്ധത്തിൽ നിരാശ തോന്നാൻ പലർക്കും പല കാരണങ്ങളും ഉണ്ടായേക്കാം. അത്തരം നിരാശ തോന്നിത്തുടങ്ങിയത് ചെയ്യേണ്ട കാര്യങ്ങളും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും വിദഗ്ദർ പറയുന്നത് ശ്രദ്ധിക്കൂ...
ലൈംഗിക ബന്ധത്തിൽ നിരാശ തോന്നിത്തുടങ്ങിയാൽ ഭൂരിഭാഗം പേരും പല മണ്ടത്തരങ്ങളും കാണിക്കും. നിങ്ങളുടെ ലൈംഗിക അസംതൃപ്തിയുടെ പേരിൽ പങ്കാളിയെ പഴിക്കുന്നതാണ് ഇതിൽ ഏറ്റവും അപകടം. നിങ്ങളുടെ അസംതൃപ്തിയ്ക്ക് എപ്പോഴും പങ്കാളി തന്നെയാകും കാരണം എന്ന് ഉറപ്പിക്കാനാകില്ല. ഇനി അഥവാ ആണെങ്കിൽ തന്നെ പങ്കാളിയെ പഴിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകും. പങ്കാളിയുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന തരത്തിൽ ഒരു കാരണവശാലും പെരുമാറരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. നിങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ അസംതൃപ്തി തോന്നിത്തുടങ്ങിയാൽ വേഴ്ചയ്ക്ക് കുറച്ച് നാൾ ഇടവേള നൽകുക. ഈ സമയങ്ങളിലൊക്കെ പങ്കാളിയെ സ്നേഹപൂർവ്വം സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഉറക്കമില്ലായ്മ പലരിലും ലൈംഗിക അസംതൃപ്തിയായി വളർന്നേക്കാം. അതിനാൽ ഉറക്കത്തിന് പരമപ്രാധാന്യം കൊടുക്കുന്നത് നിങ്ങളുടെ കുറെയേറെ പ്രശ്നങ്ങൾ പരിഹരിക്കും. ലൈംഗിക സുഖത്തിനായി കൃത്രിമ വൈബറേറ്ററുകളും മറ്റും ഉപയോഗിച്ച് നോക്കുന്നതിൽ തകരാർ ഇല്ലെന്നും നിങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് പരീക്ഷിച്ച് നോക്കാമെന്നും വിദഗ്ദർ നിർദേശിക്കുന്നു. ചെറിയ ഇടവേളകൾ കഴിഞ്ഞും അസംതൃപ്തി മാറിയില്ലെങ്കിൽ ദമ്പതികൾ ഒരുമിച്ച് തെറാപ്പിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.
31.82°C








