Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമിത രക്ത സമ്മർദ്ദം മൂലമുണ്ടാകാവുന്ന പല വിധ പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാൽ, രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ആസക്തിയെ തകർത്ത് കളഞ്ഞേക്കുമോ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ജീവിതത്തെ പലവിധത്തിലാണ് ബാധിക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദം മൂലം പുരുഷന്മാർക്ക് വലിയ രീതിയിലുള്ള ഉദ്ധാരണക്കുറവ് സംഭവിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സമ്മർദ്ദം മൂലം ലിംഗത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിനാൽ ലൈംഗികവേഴ്ചയ്ക്കിടയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ ഇടയുണ്ട്. ലൈംഗിക അവയവത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് സ്വാഭാവികമായും ലൈംഗികാസക്തി കുറയ്ക്കാൻ ഇടയാക്കും. ലൈംഗിക വീഴ്ചയ്ക്ക് ശേഷമുള്ള ക്ഷീണം, തളർച്ച, നീറ്റൽ, വേദന മുതലായവ മൂലം ലൈംഗിക ജീവിതം അസുഖകരമാകാൻ തുടങ്ങും. രക്തസമ്മർദ്ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും ഭക്ഷണം നിയന്ത്രിക്കാനും സ്ഥിരമായി വ്യായാമം ചെയ്യാനുമാണ് ഡോക്ടറുമാരുടെ ഉപദേശം.
31.82°C








