Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സുഖകരമായ ലൈംഗിക വേഴ്ചയിൽ ലൂബ്രിക്കന്റുകളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്. 'വെറ്റെർ ഈസ് ബെറ്റർ' എന്ന പഴഞ്ചൊല്ലിന്റെ സാരം നനഞ്ഞിരിക്കുന്നതാണ് നല്ലതെന്നാണ്. ചിലപ്പോൾ ലൈംഗിക വേളയിലെ സ്വാഭാവിക നനവ് അപര്യാപ്തമാകുന്ന അവസരമുണ്ടാകും.ആ വേളയിലാണ് ലൂബ്രിക്കന്റുകളുടെ സഹായം ആവശ്യമായി വരുന്നത്.
ഓരോരുത്തരുടെയും ശരീര ഘടന അറിഞ്ഞു വേണം ലൂബ്രിക്കന്റുകൾ തിരഞ്ഞെടുക്കാൻ. ഓരോ ആളിനെയും ശരീരത്തിന്റെ രസതന്ത്രം അനുസരിച്ച് എണ്ണമയമുള്ളവ വേണമോ വെള്ളംപോലെയുള്ളവ വേണമോ എന്ന് തിരഞ്ഞെടുക്കണം. ഈസ്റ്റ് ഇൻഫെക്ഷനോ പാരാബെൻ അലർജിയോ ഉള്ളവർ ലൂബ്രിക്കന്റുകൾ ഒഴിവാക്കുന്നതാകും നല്ലത്. ലാറ്റക്സ് കോണ്ടങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ വെള്ളംപോലെയുള്ള ലൂബ്രിക്കന്റുകൾ ഉപയോഗിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഒരുപാട് എണ്ണമയവും കൊഴുപ്പുമുള്ള ലൂബ്രിക്കന്റുകൾ പതിവായി ഉപയോഗിക്കരുതെന്നും ഡോക്ടർമാർ പറയുന്നു. ഇത്തരം ലൂബ്രിക്കന്റുകൾ യോനിയുടെ ലോലമായ ഭിത്തിക്ക് അസ്വസ്ഥതയുണ്ടാക്കാമെന്നും പഠനങ്ങൾ പറയുന്നു.
31.82°C








