Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
couple

ഈ ലോക് ഡൗൺ കാലം പലർക്കും അവരുടെ പങ്കാളികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം കൂടിയാണ്. എല്ലാദിവസവും രണ്ട് പേരും പരസ്പരം സംസാരിക്കാതെ മൗനം മാത്രം കഥപറയുന്ന ലൈംഗിക വേളകൾ വിരസമായിരിക്കും. വല്ലപ്പോഴുമെങ്കിലും തന്റെ പുരുഷൻ താൻ കേൾക്കാൻ കൊതിക്കുന്ന കാര്യങ്ങൾ പറയാൻ കാത്തിരിക്കുന്നവരാകും ബഹുഭൂരിപക്ഷം സ്ത്രീകളും. പരസ്പരം നടക്കുന്ന ഇത്തരം കൊച്ചുവാർത്തമാനങ്ങൾ കൂടിയാണ് ലൈംഗികബന്ധത്തെ മിഴിവുറ്റതാക്കുന്നത്. ഇതാ സ്ത്രീകൾ പൊതുവെ ആ മുഹൂർത്തങ്ങളിൽ തന്റെ പുരുഷനിൽ നിന്ന് കേൾക്കാൻ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങൾ...
പുരുഷന്മാരോട് മസിൽ പിടുത്തം ഒഴിവാക്കാനാണ് പല സെക്സോളജിസ്റ്റുകളും ഉപദേശിക്കുന്നത്. ഇതൊക്കെ പറഞ്ഞാൽ തന്റെ മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീഴുമോ എന്ന് പേടിക്കാതെ മനസ് തുറന്ന് തന്റെ കാമനകൾ പങ്കാളിയോട് വെളിപ്പെടുത്താനാണ് ഇവരുടെ ഉപദേശം. അവിടെ മാന്യത, അന്തസ്സ്, അശ്ലീലം എന്ന പദങ്ങൾക്കൊന്നും അർത്ഥമില്ലാതാകുന്നു. അക്ഷരാർത്ഥത്തിൽ തന്റെ പുരുഷൻ തന്നെപ്പറ്റി നല്ല കുസൃതിയുള്ള, മാന്യമല്ലാത്ത കമന്റ് പാസാക്കുന്നത് കേൾക്കാൻ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.ലൈംഗികബന്ധത്തിനിടയിൽ ഓമനപ്പേരുകൾ വിളിക്കുന്നത് സ്ത്രീകളെ വല്ലാതെ തീപിടിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.  ശരീരത്തെപ്പറ്റി കമന്റ് പാസ്സാക്കുന്നതും പുകഴ്ത്തുന്നതും തമാശകൾ പറയുന്നതും മിക്ക സ്ത്രീകൾക്കും ഇഷ്ടമാണ്. യാതൊരു വിധ വിധികളും വാദപ്രതിവാദങ്ങളും ഇല്ലാതെ മനസിന്റെ ഏറ്റവും അടിത്തട്ടിലെ മോഹങ്ങളും കാമനകളും രണ്ടാളും പരസ്പരം വാക്കുകളിലൂടെ പുറത്തേക്കിടുമ്പോൾ ലൈംഗിക ബന്ധം പൂത്തുതളിർക്കുന്നു.   

Readers Comment

Add a Comment