Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

സാമൂഹ്യമായി അകലം പാലിക്കണം എന്നതാണ് കൊറോണക്കാലത്ത് സർക്കാർ മുതൽ ആരോഗ്യപ്രവർത്തകർ വരെ നൽകുന്ന നിർദ്ദേശം. എന്നാൽ ലോക് ഡൗണിന്റെ ഈ കാലഘട്ടത്തിൽ പൂർണ്ണമായി സെക്സ് ഒഴിവാക്കേണ്ടതില്ല എന്ന് തന്നെയാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം.
കൊറോണപോലുള്ള മഹാമാരികൾ പെരുകുന്ന കാലഘട്ടങ്ങളിൽ സെക്സിൽ ഏർപ്പെടുന്നത് രോഗം മൂലമുണ്ടാകുന്ന ആശങ്ക, വിഷാദം മുതലായവ ഒഴിവാക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. പങ്കാളിയും നിങ്ങളും മറ്റ് സാമൂഹ്യബന്ധങ്ങളിൽ നിന്ന് അകന്ന് വീടുകളിൽ തന്നെ കഴിയുന്നവരാണെങ്കിൽ മറ്റ് റിസ്കുകളില്ല. എങ്കിലും അതിഗാഢ ചുംബനം, വദനസുരതം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. കോവിഡ് ലൈംഗികതയിലൂടെ പരക്കുന്ന രോഗമല്ലാത്തതിനാൽ പെനെട്രേഷൻ ഒഴിവാക്കണമെന്ന് സെക്സോളജിസ്റ്റുകൾ ആരും നിർദ്ദേശിക്കുന്നില്ല. എങ്കിലും പങ്കാളി രോഗിയോ, നിരീക്ഷണത്തിലോ ആണെങ്കിൽ എല്ലാ തരത്തിലുള്ള ലൈംഗിക ബന്ധങ്ങളും പാടില്ല . കൊറോണക്കാലത്തെ സെക്സിൽ വൃത്തിയ്ക്ക് പരമപ്രാധാന്യമുണ്ട്. ലൈംഗികബന്ധത്തിന് മുൻപും ശേഷവും കൈയും മുഖവും വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം.