Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

നിങ്ങളുടെ ആദ്യ ചുംബനമാകട്ടെ, നൂറാമത്തെ ചുംബനമാകട്ടെ ഓരോ ചുംബനവും പങ്കാളിയുടെ ഹൃദയത്തിൽ തറയ്ക്കുന്നതാകണം. എന്നുംഹൃദയത്തിൽ സൂക്ഷിച്ചുവെക്കാനാകുന്ന ഒരു പുഷ്പം പോലെ ഓരോ ചുംബനവും മധുരമാകാൻ ഇതാ ചില ചുംബനരഹസ്യങ്ങൾ..
ചുംബനത്തിലെ പാളിച്ചകൾ
ചുംബിക്കുമ്പോൾ നാവിന് അമിതപ്രാധാന്യം കൊടുക്കുന്നതാണ് പൊതുവിൽ പുരുഷന്മാരുടെ ശീലം. സ്ത്രീകൾ ആവിശ്യത്തിന് വായ തുറക്കാറില്ലെന്നാണ് പൊതുവിൽ പുരുഷന്മാരുടെ പരാതി തന്നെ. ഈ രണ്ട് പരാതികളും പരിഹരിക്കപ്പെടാനായി എന്നും ഒരേ രീതിയിൽ ചുംബിക്കാതെ വ്യത്യസ്തതകൾ പരീക്ഷിക്കാനാണ് വിദഗ്ധരുടെ നിർദ്ദേശം. ചെവിയ്ക്കും കഴുത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചുംബിക്കുന്നത് നിങ്ങളുടെ ചുംബനാനുഭവങ്ങളെ എക്കാലവും സ്‌പെഷ്യൽ ആക്കി മാറ്റും എന്നും പഠനങ്ങൾ പറയുന്നു.
ചുംബന മനഃശാസ്ത്രം
ചുംബിക്കുന്നത് ചുണ്ടുകൾ മാത്രമല്ല എന്ന് മനസിലാക്കുക എന്നതാണ് ആദ്യപടി. ഇതാ എന്റെ ശരീരം മുഴുവൻ ഈ ചുംബനത്തിനായി കൊതിക്കുന്നു, ഇതെന്റെ ശരീരത്തിന്റെ ആശയവിനിമയമാണ് എന്ന് മനസിലാക്കി ഒരു ധ്യാനം പോലെ വേണം ചുംബിക്കാൻ. വാക്കുകൾ കൊണ്ടല്ലാതെ "ഇതാ ഈ ചുംബനം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്നതാണ്" എന്ന് പങ്കാളിയോട് ചുംബനത്തിലൂടെ പറയാൻ സാധിക്കുന്നതരത്തിലുള്ള ശ്രദ്ധ ഓരോ ചുംബനവും ആവിശ്യപ്പെടുന്നുണ്ട്.
മറ്റൊരു സാഹസത്തിലും ഏർപ്പെട്ടില്ലെങ്കിലും ചുംബനം തന്നെ ഒരു സാഹസവും അനുഭൂതിയുമാണെന്നാണ് വിദഗ്ദർ പറയുന്നത്. അതിനാൽ പങ്കാളിയോട് ചുംബിക്കാൻ താല്പര്യമുണ്ടെന്ന കാര്യം നാണിക്കാതെ പറയാനും തയ്യാറാകണം. ഏത് പ്രായമാകയാലും, നിങ്ങളുടെ പ്രണയത്തിന് എത്ര വയസായാലും ചുംബിക്കാൻ മറക്കരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. നിങ്ങളുടെ പ്രണയത്തിന്റെ തീയും ബന്ധത്തിന്റെ ആഴവും നിലനിർത്താൻ ചുംബനം പോലെ മികച്ച മറ്റൊരു മാർഗ്ഗവും ഭൂമിയിലില്ല.