Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രപഞ്ചത്തില്‍ സെക്‌സോളജിസ്റ്റുകള്‍ ഉണ്ടായ കാലം മുതല്‍ തലകുത്തി നിന്ന് ചിന്തിച്ചിട്ടും പിടികിട്ടാത്തതായി ഒന്നേയുള്ളൂ: ഈ ലൈംഗിക ചോദന എന്നു പറയുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ ഗുട്ടന്‍സ് ഇരിക്കുന്നത് എവിടെയാ? പ്രായമാണ് ആ ഫാക്ടര്‍ എന്നായിരുന്നു വിവരദോഷികളായ ഒന്നാം തലമുറ സെക്‌സോളജിസ്റ്റുകളുടെ വിചാരം. ഇരുപതു കടക്കാത്ത പെണ്ണുങ്ങളും ചെറുക്കന്മാരും കൂടി വന്ന് കിടപ്പറയില്‍ ഒന്നും സംഭവിക്കുന്നില്ലെന്ന് പരാതി പറഞ്ഞപ്പോഴാണ് പ്രായത്തിലല്ല കാര്യമെന്ന് അവര്‍ക്കു പിടികിട്ടിയത്. പെര്‍ഫോമന്‍സിനുള്ള മാര്‍ക്ക് പ്രായം അടിസ്ഥാനമാക്കിയല്ലെങ്കില്‍പ്പിന്നെ എന്താണ്?
ശാരീരികസ്ഥിതി, മാനസികസ്ഥിതി, സാമൂഹികസ്ഥിതി, സാമ്പത്തികസ്ഥിതി എന്നിവ തൊട്ട് ഒരുമാതിരിപ്പെട്ട സ്ഥിതികളെല്ലാം വിശകലനം ചെയ്തുനോക്കി. എല്ലാറ്റിലും ഇത്തിരിയൊക്കെ കാര്യമുണ്ട്. സാമ്പത്തിക സ്ഥിതി സെക്‌സിനെ സ്വാധീനിക്കുന്നത് എങ്ങനെ എന്നൊക്കെ ചില അമുല്‍ ബേബികള്‍ ചോദിച്ചു. മണ്ടന്മാര്‍! ബാങ്ക് ലോണിന്റെ ഇ.എം.ഐ അടയ്ക്കാന്‍ എന്തു വഴിയെന്ന് ഭര്‍ത്താവ് ഭ്രാന്തുപിടിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്തിക്കുമ്പോള്‍ ഭാര്യ അര്‍ദ്ധനഗ്നയായ്, നമ്രമുഖിയായ്, പരവശശരീരിണിയായ്... വന്നു നിന്ന് തിരുവാതിര കളിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ആ ഇ.എം.ഐയുടെ അടവ് കഴിഞ്ഞിട്ടായിരുന്നെങ്കില്‍ അദ്ദേഹം ഒരുകൈയല്ല, രണ്ടു കൈയും നോക്കിയേനെ!
ആണിന്റെ പരവേശമത്രയും കിടന്നു തിളയ്ക്കുന്നത് ഇരുപതുകളിലാണ്. അങ്ങനയെങ്കില്‍ പെര്‍ഫോമന്‍സ് ഫിഫ്ത്ത് ഗിയറില്‍ കുതിക്കേണ്ടതും ആ പ്രായത്തിലായിരിക്കണമല്ലോ. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് അങ്ങനെയല്ല. സെക്‌സിനെക്കുറിച്ചുള്ള അമിത ഉത്കണ്ഠ, പരിചയക്കുറവ്, അപ്രതീക്ഷിതങ്ങളായ ചില ലൈംഗികാനുഭവങ്ങളെക്കുറിച്ച് തികട്ടിത്തികട്ടി വരുന്ന ഓര്‍മ്മ... ഇതെല്ലാം ചേര്‍ന്ന് ആ പ്രായത്തില്‍ ബോയ്‌സിന് വേണ്ടത്ര ഉത്സാഹത്തോടെ പെരുമാറാനാവില്ല എന്നാണ് പൊതുതത്വം. പല വിധത്തിലുള്ള ഉത്കണ്ഠകള്‍ കാരണം ഇരുപതുകളിലെ ഭൂരിപക്ഷം വീരന്മാരിലും ഉദ്ധാരണശേഷിക്കുറവു പോലും കാണപ്പെടുമത്രേ. എഴുന്നേറ്റു നിന്നിട്ടു വേണ്ടേ കുതിക്കുന്ന കാര്യം ചിന്തിക്കാന്‍!
സ്ത്രീകളില്‍ ഉത്പാദനശേഷി അതിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നത് ഇരുപതുകളുടെ രണ്ടാം പാദത്തിലാണ്. മുപ്പതുകളിലേക്കു പ്രവേശിക്കുന്നതോടെ അതിന്റെ ഉശിരു കുറഞ്ഞുവരും. പക്ഷെ, എന്തതിശയമേ... ലൈംഗിക താത്പര്യത്തിന്റെ കാര്യത്തിലെ സ്ത്രീതത്വം ഒരുപിടിയും കിട്ടാത്തതാണത്രേ. ഉത്പാദനശേഷി കുറഞ്ഞുതുടങ്ങുന്ന മുപ്പതുകളുടെ തുടക്കത്തിലും മധ്യഘട്ടത്തിലുമാണത്രെ അവരുടെ ശരീരത്തിന് ശരിക്കും തീപിടിക്കുന്നത്.
മുപ്പത്തിയഞ്ച് വയസിനോടടുപ്പിച്ചാണ് പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ 'എന്‍ജിന്‍ ഓയില്‍' കുറഞ്ഞുതുടങ്ങുന്നത്. പ്രതിവര്‍ഷം ഒരു ശതമാനമെന്ന തോതില്‍ അത് കുറഞ്ഞുകൊണ്ടേയിരിക്കും. ചില പുരുഷന്മാരില്‍ കുറച്ചിലിന്റെ തോത് കുറേക്കൂടി വേഗത്തിലായിരിക്കും. അതിനോടൊപ്പം ജോലിയിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇവയെല്ലാം കൂടിയാകുമ്പോള്‍ വണ്ടി കുന്നുകയറുന്ന പരുവത്തിലാകും. ഫസ്റ്റ് ഗിയറിട്ടാലും ഒരു മൂളലും മുരളലും കിതപ്പും! തള്ളിക്കൊടുത്തല്‍പ്പോലും കുന്നുകയറാത്ത പഴയ ഫര്‍ഗോ വണ്ടി പോലെയാകും സ്ഥിതി.
32 മുതല്‍ 40 വരെയുള്ള പ്രായമാണ് സ്ത്രീ ശരീരത്തിന്റെ യഥാര്‍ത്ഥ ഉത്സവകാലം. ആകെപ്പാടെ കൊട്ടും മേളവും എഴുന്നള്ളത്തും വെടിക്കെട്ടും തന്നെ. കിടന്നാല്‍ ഉറക്കം വരില്ല. അതിനെക്കാള്‍ ചെറുപ്പമോ, ആ പ്രായപരിധിയെക്കാള്‍ സീനിയറോ ആയ സ്ത്രീകളെക്കാള്‍ ഉശിരത്തികളായിരിക്കും 32- 40 ഫീമെയില്‍സ്. അതായത്, പുരുഷന്‍ കിതച്ചുതുടങ്ങുന്ന കാലം. ലൈംഗിക കാരണങ്ങളാലുള്ള ദാമ്പത്യ പരാജയങ്ങളുടെ പ്രധാന രഹസ്യം ഇതാണെന്നാണ്
സെക്‌സോളജിസ്റ്റുകളുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ, പുരുഷന്മാര്‍ ജാഗ്രതൈ! മേല്‍പ്പറഞ്ഞ പ്രായക്കാരായ ഭാര്യമാരുടെ മേല്‍ ഒരു കണ്ണില്ലെങ്കില്‍ മുള്ളുവേലിയല്ല, ഇലക്ട്രിക് വേലി വരെ ഇഷ്ടത്തില്‍ പുഷ്പം പോലെ ചാടിക്കളയും.
പ്രസവത്തിനു മുന്‍പുള്ള കാലം ഭാര്യമാര്‍ പരമാവധി വിശ്രമം ആഗ്രഹിക്കുന്നുവെന്നല്ലേ പാവങ്ങളായ പുരുഷന്മാരുടെ വിചാരം. പക്ഷെ, ആ സമയത്ത് മിക്ക സ്ത്രീകളിലും ലൈംഗികാവേശം അത്യുച്ചസ്ഥായിയിലായിരിക്കുമെന്നാണ് കണ്ടെത്തല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടോ ഭര്‍ത്താവിനോട് ഏറ്റവും പൊസസീവ്‌നെസ് തോന്നുന്ന സമയമായതുകൊണ്ടോ എന്തോ, ആ സമയത്ത് സ്ത്രീകളുടെ ലൈംഗികാസക്തി കൊടുമ്പിരിക്കൊള്ളും. പക്ഷെ, സാഹചര്യവും ശാരീരികസ്ഥിതിയുമൊക്കെ നോക്കി മതി വല്ലാത്ത പൊസിഷനുകള്‍ പരീക്ഷിക്കുന്നത്.
അമ്പതുകളില്‍, ഗര്‍ഭധാരണത്തെക്കുറിച്ചുള്ള പേടിയൊക്കെ ഒതുങ്ങിത്തുടങ്ങുന്ന സമയത്ത് ചില സ്ത്രീകള്‍ ലൈംഗിതാത്പര്യം കൂടുതല്‍ കാണിക്കാറുണ്ട്. എന്നാലും, ആര്‍ത്തവ വിരാമത്തോട് അടുത്തുവരുന്ന സമയമായതിനാല്‍ ഹോര്‍മോണുകള്‍ അതിനെ അത്രകണ്ട് പിന്തുണയ്ക്കണമെന്നില്ല. ഈ ഹോര്‍മോണുകളാണ് ലൈംഗികാവയവങ്ങളെ സജ്ജമാക്കേണ്ടതും പുരുഷപ്രവേശനം സുഗമമാക്കേണ്ടതും. അല്ലാത്ത പക്ഷം ലൈംഗികബന്ധം വേദനാജനകമാകും. സെക്‌സ് ഭീകരാനുഭവമാകും.
എന്തായാലും ഒരു കാര്യം മാത്രം ഓര്‍ത്തിരിക്കുക. പ്രായമല്ല അവസാന വാക്ക്. ഓവര്‍ ഏജ് എന്നൊരു സംഭവം സെക്‌സില്‍ ഇല്ല. മനസ്സ്... അതാണ് എല്ലാം. അതുകൊണ്ട് മനസ്സിനെ ശാന്തമായും സമ്മര്‍ദ്ദരഹിതമായും സൂക്ഷിക്കുക. സംഘര്‍ഷമൊഴിഞ്ഞ മനസ്സുള്ള ശരീരത്തിലേ സെക്‌സിന് പെരുമ്പറമേളം കൊട്ടാന്‍ കഴിയൂ. അപ്പുറത്ത് പെരുമ്പറയും ഇപ്പുറത്ത് കത്തിത്തീര്‍ന്ന കതിനയും ആണെങ്കിലോ? അതോടെ തീരും, എല്ലാം. ഗുണപാഠം ലളിതമാണ്. സെക്‌സ് സുന്ദരമാക്കാം, ഏതു പ്രായത്തിലും. പക്ഷെ, ഉത്കണ്ഠകളെ അകറ്റിനിറുത്തണം. ബെസ്റ്റ് വിഷസ്.
31.82°C








