Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സസ്യാഹാരം കഴിച്ചാൽ മികച്ച ലൈംഗിക ജീവിതം നേടാനാവുമെന്നാണ് പുതിയ പഠനം പറയുന്നത്. സസ്യാഹാരി ആവുന്നതോടെ ശരീര ഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കുന്നതോടൊപ്പം നല്ല ലൈംഗിക ജീവിതം നയിക്കാനും  സാധിക്കുമത്രേ.മാംസാഹാരികളുടെയും സസ്യാഹാരികളുടെയും ലൈംഗിക ജീവിതം വ്യത്യസ്തമാണ്.
 മാംസാഹാരികൾ ഭൂരിഭാഗം പേരും ലൈംഗിക ജീവിതത്തിൽ അസംതൃപ്തരാണെന്നാണ് പഠനം പറയുന്നത്. മാംസം കഴിക്കുന്നവർ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സെക്സ് ആസ്വദിക്കുന്നത്. എന്നാൽ സസ്യാഹാരികൾ ഭൂരിഭാഗവും ആഴ്ചയിൽ നാലോ അഞ്ചോ തവണ പങ്കാളിയുമായി സെക്സ്  ആസ്വദിക്കുന്നവരാണ്. 84 ശതമാനം സസ്യാഹാരികൾ സെക്സിൽ സംതൃപ്തരാവുമ്പോൾ 59 ശതമാനം മാത്രമേ മാംസാഹാരികൾ തൃപ്തരാവുന്നുള്ളൂ.
സസ്യ ഭക്ഷണങ്ങളിൽ സിങ്ക്, വിറ്റാമിൻ ബി എന്നിവ ധാരാളമുണ്ട്. വാഴപ്പഴം, കടല, വെണ്ണപ്പഴം തുടങ്ങിയവയും ലൈംഗിക ശേഷി വർധിപ്പിക്കുന്നവയാണ്. അതേസമയം സസ്യാഹാരി ആവുന്നത് സെറോടോണിന്റെ അളവ് കൂട്ടുകയും ജീവിതത്തിൽ സന്തോഷവും ലൈംഗികാസക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

Readers Comment

Add a Comment