Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sex

സെക്സ് തെറാപ്പിസ്റ്റുകൾ പലപ്പോഴും തനിക്ക് മുൻപിൽ ഇരിക്കുന്ന,  തൃപ്തികരമല്ലാത്ത ലൈംഗിക ജീവിതം നയിക്കുന്ന ദമ്പതികൾക്ക് പറഞ്ഞുകൊടുക്കുന്ന ചില രഹസ്യങ്ങളുണ്ട്. ഓരോരുത്തരുടെയും ലൈംഗിക ജീവിതത്തെത്തന്നെ മാറ്റിമറിയ്ക്കാൻ പോന്ന അവയിൽ  ചില പൊടിക്കൈകളും രഹസ്യങ്ങളും ഇതാ ...
കൊച്ചുവർത്തമാനങ്ങളും കുട്ടിക്കളികളും അത്യാവശ്യം 
ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന പ്ലാനോടെ ധൃതിയിൽ ഒരു ജോലിയെന്ന മട്ടിലുള്ള സമീപനമാണ് ഈ അസംതുഷ്ടിയുടെ പ്രധാനകാരണമാണെന്നാണ് വിദഗ്ദർ പറയുന്നത്. അവർ ഇതിന് പ്രതിവിധിയായി ആദ്യം നിർദ്ദേശിക്കുന്നത് കൊച്ചുവർത്തമാനമാണ്. കൊച്ചുവർത്തമാനങ്ങൾക്ക് നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ എന്ത് മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് കുറച്ച് ദിവസം അടുപ്പിച്ച് പരീക്ഷിക്കുന്നവർക്ക് വ്യക്തമായും പ്രകടമാകുമെന്നാണ് ഇവർ പറയുന്നത്. വീട്ടു വിശേഷങ്ങളും തമാശകളും മുതൽ കവിത, പാട്ട്, ഇഷ്ടങ്ങൾ മുതലായവ സ്വാഭാവികമായി ഒഴുകി വരിക എന്നതും കുട്ടിക്കളികളും സ്നേഹചുംബനങ്ങളും ഇടയ്ക്കിടെ ഉണ്ടാകുകയെന്നതും നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിയ്ക്കുമെന്നാണ് അനുഭവസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്. 


സെക്സ് എസ്ടീം മെച്ചപ്പെടുത്തുക 


സെക്സ് തെറാപ്പിസ്റ്റുകൾ പലപ്പോഴും ഉപയോഗിച്ച് കാണാറുള്ള ഒരു വാക്കാണ് സെക്സ് എസ്ടീം. സെൽഫ് എസ്ടീം എന്ന് പലരും കേട്ടിട്ടുണ്ടാകുമെങ്കിലും ഈ വാക്ക് അത്ര സുപരിചിതമായിരിക്കില്ല. സ്വന്തം ഇച്ഛകളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ ആകർഷണീയത പിടിച്ച് പറ്റാനും പങ്കാളിയെ മനസിലാക്കാനും ഉള്ള കഴിവിനെ പൊതുവിൽ വിളിക്കുന്ന പേരാണ് സെക്സ് എസ്ടീം. തുറന്ന സംസാരത്തിലൂടെയും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസത്തിലൂടെയും പങ്കാളിയെ പരിഗണിക്കുന്നതിലൂടെയും മാത്രമേ ഇത് നേടാനാകൂ. പതിയെ ഇത് പരിശീലിച്ചെടുത്താൽ  നിങ്ങൾക്ക് ഒരു വലിയ മുതൽക്കൂട്ട് തന്നെയായിരിക്കും. 


സ്ത്രീകളെ, നിങ്ങൾ നിങ്ങളുടെ സുഖം മാത്രം പരിഗണിക്കാതിരിക്കൂ 
പൊതുവിൽ സെക്സ് തെറാപ്പിസ്റ്റുകൾ ഉപദേശിക്കുന്നത് സ്ത്രീകൾ സ്വന്തം രതിമൂർച്ഛ മാത്രം പരിഗണിക്കുന്നത്  സുഖകരമായ ലൈംഗിക ബന്ധത്തിന്റെ താളം തെറ്റിക്കുമെന്നാണ്. പങ്കാളിയിൽ പഴി ചാരുന്നതും നിരാശ പ്രകടിപ്പിക്കുന്നതും ഒഴിവാക്കി പങ്കാളിയുടെ താല്പര്യവും കൂടി ഉൾക്കൊണ്ടുകൊണ്ട് രണ്ട് പേരുടെയും പരമാവധി സുഖത്തിന് തുല്യ പ്രാധാന്യം നൽകിക്കൊണ്ട് ലൈംഗിക കാര്യങ്ങളിൽ ഇടപെടാനാണ് വിദഗ്ദർ ഉപദേശിക്കുന്നത്. 

Readers Comment

Add a Comment