Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദാമ്പത്യജീവിതത്തിൽ പ്രധാനഘടകമാണ് ലൈംഗികത. ലൈംഗികജീവിതം പരാജയപ്പെട്ടാൽ ദാമ്പത്യം വിരസമാകും. ലൈംഗികജീവിതം ശരീരത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച് മനസ്സിനും ഇതിൽ ഉത്തരവാദിത്തമുണ്ട്. താഴെ പറയുന്നവ പരീക്ഷിച്ചു നോക്കുക. ലൈംഗികജീവിതത്തിലെ വിരസമാക്കാം.
വൈവിധ്യങ്ങൾ പരീക്ഷിക്കുക
ലൈംഗികജീവിതത്തിൽ വൈവിധ്യങ്ങൾക്ക് പങ്കുണ്ട്. ഒരേ തരത്തിലുള്ള അല്ലെങ്കിൽ പൊസിഷനിലുള്ള ലൈംഗികജീവിതം ഒരു സിനിമ പലതവണ കാണുന്നതുപോലെ വിരസമാണ്. അതുകൊണ്ട് തന്നെ ബന്ധപ്പെടുന്ന രീതിയിൽ മാറ്റം വരുത്തുക.
നോ ടെൻഷൻ
കിടപ്പറയിൽ പ്രവേശിക്കുമ്പോൾ മനസ്സിൽ ടെൻഷൻ പാടില്ല. മാനസികപെരുമുറുക്കും ഉദ്ധാരണശേഷി ഇല്ലാതാക്കും. ശീഘ്രസ്ഖലനം പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകും. മാനിസികപിരിമുറുക്കമൊഴിവാക്കാൻ കൃത്യമായി വ്യായാമം ചെയ്യുക. ധ്യാനിക്കുക.
ഭക്ഷണത്തിൽ മാറ്റം വരുത്താം
ചില ഭക്ഷണങ്ങൾ ലൈംഗികജീവിതം മെച്ചപ്പെടുത്തുമെന്ന് തെളിയിച്ചിട്ടുണ്ട്. ഉള്ളി, വെളുത്തുള്ളി, തക്കാളി,വാഴപ്പഴം,കുരുമുളക് എന്നിവ പുരുഷന്മാർക്ക് ഉദ്ധാരണം നൽകുന്നു. ഡയറ്റിൽ ഈ ഭക്ഷണം ഉൾപ്പെടുത്തുക.
പുകവലി വേണ്ടേ വേണ്ട
ലൈംഗികജീവിതത്തെ തകർക്കുന്നതാണ് പുകവലി. പുകവലി രക്തത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. ഉദ്ധാരണശേഷി വൈകിക്കുന്നു.
യാത്രകൾ നല്ലത്
മനസ്സിന് ഉന്മേഷം ലഭിക്കാൻ യാത്രകൾ നല്ലതാണ്. യാത്രകൾ മനസ്സിലെ സംഘർഷത്തെ കുറയ്ക്കുന്നു. പുതിയ സാഹചര്യത്തിൽ വീട്ടിൽ നിന്നും വ്യത്യസ്തമായ സാഹചര്യത്തിൽ സെക്സിലേർപ്പെടുന്ന ആനന്ദകരമാണ്.
31.82°C








