Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മധ്യവയസിലെ ലൈംഗികജീവിതം സ്ത്രീകളിലെ ആർത്തവവിരാമം വൈകിപ്പിക്കുമെന്ന് ഏറ്റവും പുതിയ പഠനം. പതിവായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് മധ്യവയസ്‌കരായ സ്ത്രീകളിൽ ആർത്തവ വിരാമം വൈകിപ്പിക്കാനും യുവത്വം നിലനിർത്താനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒരേ പ്രായ ഗണത്തിലുള്ള മധ്യവയസ്‌കരായ സ്ത്രീകളിലാണ് സംഘം പഠനം നടത്തിയത്. ഇവരിൽ പതിവായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരിൽ ആർത്തവ വിരാമം വൈകിമാത്രമാണ് സംഭവിക്കുന്നതെന്ന് കണ്ടെത്തി. പതിവായി സെക്സിലേർപ്പെടാത്ത മധ്യവയസ്‌കരായ സ്ത്രീകളിൽ വേഗത്തിൽ ആർത്തവ വിരാമം സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതായി പഠന റിപ്പോർട്ടിൽ പറയുന്നു.മാസത്തിൽ ഒരു തവണ മാത്രം സെക്‌സിലേർപ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച് ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ ആർത്തവ വിരാമത്തിനുള്ള സാധ്യത 28 ശതമാനം കുറവാണെന്നും ഗവേഷകർ പറയുന്നു.നിരന്തരമായി ലൈംഗികജീവിതം ഇല്ലാതാകുന്നതോടെ ശരീരം ഗർഭധാരണത്തിനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നതാണ് ലൈംഗികജീവിതം ഇല്ലത്തവർക്കിടയിൽ ആർത്തവവിരാമം നേരത്തെ എത്തുന്നതിനു കാരണമെന്ന് ഈ പഠനം പറയുന്നു.നേരത്തെ നടത്തിയ ചില പഠനങ്ങളിൽ അവിവാഹിതരായ സ്ത്രീകളെയും വിവാഹമോചിതരെയും അപേക്ഷിച്ച്, വിവാഹിതരായ സ്ത്രീകളിൽ ആർത്തവവിരാമം വൈകിയാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ആണ് പുതിയ പഠനം.
31.82°C








