Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ ശരീരത്തിലും കാര്യമുണ്ടെന്ന് പഠനം. മെലിഞ്ഞ പുരുഷന്മാർ തടിച്ചവരേക്കാൾ കുറഞ്ഞ തവണ സെക്സിൽ ഏർപ്പെടുന്നവരെന്നാണ് ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്. അമിതഭാരമുള്ള പുരുഷന്മാരോ അല്ലെങ്കിൽ ഉയർന്ന ബിഎംഐ ഉള്ളവരോ ഭാരം കുറഞ്ഞവരേക്കാൾ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് പഠനത്തിൽ പറയുന്നു.
യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഗവേഷകരും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 5,000 പുരുഷന്മാരിൽ പഠനം നടത്തുകയായിരുന്നു. പ്ളസ് ഒൺ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. കൂടുതൽ ഭാരമുള്ള പുരുഷന്മാർക്ക് മെലിഞ്ഞ പുരുഷന്മാരേക്കാൾ ശരീരപ്രശ്നങ്ങൾ കുറവാണ്. ഇത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസം നൽകിയെന്ന് പഠനത്തിൽ പറയുന്നു.അമിതഭാരമുള്ള സ്ത്രീകളും മെലിഞ്ഞ സ്ത്രീകളെക്കാൾ 16 ശതമാനം കൂടുതൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അമിതവണ്ണമുള്ള ആളുകൾ സന്തോഷകരവും സംതൃപ്‌തികരവുമായ ബന്ധത്തിലായിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്ന ധാരാളം ആളുകൾക്ക് ഈ വാർത്ത ആശ്വാസമായിരിക്കാം. അമിതഭാരമുള്ള ആളുകൾ അല്ലെങ്കിൽ ഉയർന്ന ബിഎംഐ ഉള്ള ആളുകൾ ലൈംഗിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് മറ്റ് പഠനങ്ങൾ പറയുന്നത്.