Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം കൂടിവരികയാണ്. നിരവധി കാരണങ്ങൾ കൊണ്ട് സ്ത്രീകൾക്ക് വന്ധ്യതയുണ്ടാകാം. പ്രധാന കാരണങ്ങൾ താഴെ പറയുന്നു.

 
ആർത്തവക്രമക്കേട്

ക്രമം തെറ്റിയുള്ള ആർത്തവം സ്ത്രീവന്ധ്യതയ്ക്ക് കാരണമാകുന്നു.വൈകി വരുന്ന ആർത്തവവും ക്രമരഹിതമായ ആർത്തവവും ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് തെളിവാണ്. ഇത് കാരണം വന്ധ്യതയുണ്ടാകും.

വൈകിയുള്ള വിവാഹം

25 വയസ്സാണ് സ്ത്രീകൾക്ക് വിവാഹിതയാകാനുള്ള പ്രായം. വൈകിയുള്ള വിവാഹം വന്ധ്യതയ്ക്ക് കാരണമാകും. പ്രായം കൂടുന്തോറും അണ്ഡോത്പാദനശക്തി കുറയുന്നതാണ് ഇതിന് കാരണം. 30 വയസ്സിനു ശേഷം വിവാഹം കഴിക്കുന്നവർക്ക് വന്ധ്യതയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉള്ളവർക്കും വന്ധ്യതയുണ്ടാകും. ആർത്തവക്രമക്കേട്, മുഖക്കുരു, അമിതരോമ വളർച്ച എന്നിവയാണ്  ഇതിന്റെ ലക്ഷണങ്ങൾ.

എൻഡോമെട്രിയോസിസ്

വന്ധ്യതയിലേയ്ക്ക് നയിക്കുന്ന രോ​ഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്. ​ഗർഭാശയത്തിന്റെ ഉൾപാളിയാണ് എൻഡോമെട്രിയം. ആർത്തവസമയത്ത് ഈ പാളികൾ കൊഴിഞ്ഞുപോകുന്നു. എൻഡോമെട്രിയം പോലുള്ള കോശങ്ങൾ ​ഗർഭപാത്രത്തിന് പുറത്തുണ്ടാകുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്.

അണ്ഡവാഹിനി കുഴലിലെ തടസ്സങ്ങൾ

അണ്ഡവാഹിനി കുഴലിലുണ്ടാകുന്ന തടസ്സങ്ങളും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. പത്ത് ശതമാനം വരെ  സ്ത്രീ വന്ധ്യതയ്ക്ക് കാരണമിതാണ്.

പരിഹാരമാർ​ഗങ്ങൾ

രോ​ഗമറിഞ്ഞ് വേണം ചികിത്സിക്കുവാൻ. വന്ധ്യതയ്ക്ക് കാരണമാകുന്ന രോ​ഗാവസ്ഥ കണ്ടെത്തി വി​ദ​ഗ്ധ ചികിത്സ നടത്തണം.

Readers Comment

Add a Comment