Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണുന്ന അര്‍ബുദ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയമുഖ അര്‍ബുദം. എളുപ്പത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പ്രതിരോധ കുത്തിവയ്പ്പുകള്‍ വഴി തടയാനും സാധ്യമായിട്ടും സ്ത്രീകളിലെ ബോധവത്കരണത്തിന്റെ കുറവുകൊണ്ടു മാത്രം മാരകമായ കൊലയാളിയായി ഈ രോഗം മാറുന്നു എന്നതാണ് ദുരന്തം. പല പങ്കാളികളുമൊത്ത് സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾക്ക്  ഈ അർബുദത്തിന് കാരണമായ ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) വരാനുള്ള സാധ്യത കൂടുതലാണ്.

ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) മൂലമാണ് ഗര്‍ഭാശയമുഖ അര്‍ബുദം ഉണ്ടാകുന്നത്. 99 ശതമാനം ഗര്‍ഭാശയമുഖ അര്‍ബുദരോഗികളിലും എച്ച്പി വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചിലതരം എച്ച്പി വൈറസുകള്‍ക്ക് സാധാരണ ഗര്‍ഭാശയമുഖ കോശങ്ങളെ ദീര്‍ഘകാലം കൊണ്ട് അസാധാരണമായ രീതിയില്‍ മാറ്റിമറിക്കാന്‍ കഴിയും. ഇത്തരം കോശങ്ങള്‍ ചിലപ്പോള്‍ ഗര്‍ഭാശയമുഖ അര്‍ബുദമായി മാറാന്‍ സാധ്യതയുണ്ട്. എച്ച്പിവി-16, എച്ച്പിവി-18 എന്നിങ്ങനെ രണ്ടുതരം വൈറസുകളാണ് 70 ശതമാനം ഗര്‍ഭാശയമുഖ അര്‍ബുദത്തിനും കാരണമാകുന്നത്.
 ‌
തടയേണ്ട വിധം

വാര്‍ഷിക ആരോഗ്യപരിശോധനകള്‍ക്കൊപ്പം 21 വയസ് മുതല്‍ സ്ത്രീകള്‍ പതിവായി പാപ് സ്മിയര്‍ പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. 30 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടര്‍ച്ചയായി മൂന്ന് പാപ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പിന്നീട് അഞ്ചു വര്‍ഷത്തിനു ശേഷം തുടര്‍ പരിശോധനകളും എച്ച്പിവി നിര്‍ണ്ണയവും നടത്തിയാല്‍ മതിയാവും. വര്‍ഷങ്ങളോളം എച്ച്പിവിക്ക് സുഷുപ്താവസ്ഥയില്‍ ഇരിക്കാനും പെട്ടെന്ന് സജീവമാകാനും കഴിയും.


വാക്‌സിന്‍

എച്ച്പിവിക്കെതിരെ  വാക്‌സിനുകള്‍ ലഭ്യമാണ്. ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷനാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പുള്ള പ്രായത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നതാണ് നല്ലത്. നേരത്തെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ലൈംഗികമായി സജീവമായവര്‍ക്ക് എച്ച്പിവി ബാധ ഉണ്ടാകാം എന്നതിനാല്‍ എല്ലാ സ്ത്രീകള്‍ക്കും വാക്‌സിനേഷന്‍ നല്‍കാം.
10 മുതല്‍ 26 വയസ് വരെയുള്ള പ്രായത്തിലാണ് എച്ച്പിവി വരാന്‍ സാധ്യതയുള്ളത്. ഇത് 46 വയസ് വരെ നല്‍കാം. ബോധവത്കരണം, പാപ് സ്മിയര്‍ പരിശോധനകള്‍, എച്ച്പിവി വാക്‌സിനേഷന്‍ തുടങ്ങിയവയിലൂടെ ഗര്‍ഭാശയമുഖ കാന്‍സര്‍ എന്ന വിപത്തിനെ തടയാന്‍ സാധിക്കും.

Readers Comment

Add a Comment