Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

സന്തോഷകരമായ ലൈംഗികബന്ധം മനസ്സിനും ശരീരത്തിനും നല്ലതാണ്. ലൈംഗികബന്ധത്തിന്റെ ഗുണങ്ങൾ താഴെ പറയുന്നു.
* ആഴ്ചയിൽ രണ്ടുതവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ശരീരത്തിൽ ആന്റിബോഡി വർദ്ധിപ്പിക്കുന്നു. ഇത് കാരണം രോഗപ്രതിരോധശേഷി കൂടുന്നു.
* പങ്കാളിയുമായുള്ള ഇണചേരൽ മാനസികസമ്മർദ്ദവും രക്തസമ്മർദ്ദവും കുറയ്ക്കുന്നു.
* ഇണചേരുമ്പോൾ ഒരു മിനിട്ടിൽ അഞ്ച് കലോറി കത്തിപ്പോകുന്നു. നല്ല വ്യായാമത്തിന്റെ ഗുണം ഇതിലൂടെ ലഭിക്കുന്നു.
*വേദന കുറയ്ക്കാനും വേദന സഹനശേഷി കൂട്ടാനുമുള്ള ഹോർമോണുകൾ ഇണചേരുമ്പോൾ ഉണ്ടാകുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
* സ്ത്രീകൾക്ക് മൂത്രം പിടിച്ചു നിറുത്താനുള്ള കഴിവ് കുറയുന്ന യൂറിനറി ഇൻകോണ്ടിനൻസ് എന്ന അവസ്ഥ ആരോഗ്യകരമായ ലൈംഗികജീവിതം നയിച്ചാൽ കുറയും. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ പെർവിക് ഫ്ളോർ മസിലുകൾക്ക് വ്യായാമം ലഭിക്കുന്നതുകൊണ്ടാണിത്.