Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബെഡ്റൂമിൽ പുരുഷന്മാരെ അലട്ടുന്ന പ്രശ്നമാണ് ശീഘ്രസ്ഖലനം. ലൈം​ഗികബന്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പോ തുടങ്ങുമ്പോഴോ സ്ഖലനമുണ്ടാകുന്ന അവസ്ഥയാണിത്. ഇത് കാരണം സന്തോഷകരമായ ലൈം​ഗികബന്ധം അസാധ്യമാകുന്നു. മാനസികവും ശാരീരികവുമായ കാരണങ്ങൾ കൊണ്ട് ശീഘ്രസ്ഖലനം സംഭവിക്കാം. അമിതമായ ഉത്കണ്ഠ, ലൈം​ഗികബന്ധത്തോടുള്ള അമിതാവേശം എന്നിവ ശീഘ്രസ്ഖലനത്തിന് കാരണമാകും. സ്ഥിരമായ സ്വയംഭോ​ഗശീലവും ശീഘ്രസ്ഖലനത്തിന് കാരണമാകാറുണ്ട്.

ചികിത്സവേണ്ടത് എപ്പോൾ?

ബന്ധപ്പെടുമ്പോൾ സ്ത്രീക്കും പുരുഷന്മാർക്കും ഒരേ സമയം രതിമൂർച്ഛ വരണമെന്നില്ല.  രണ്ടുപേർക്കും ഒരേസമയം രതിമൂർച്ഛ സംഭവിക്കുന്നതാണ് സന്തുഷ്ടകരമായ ലൈം​ഗികബന്ധം. ശീ​ഘ്രസ്ഖലനം കാരണം സ്ത്രീക്ക് രതിമൂർച്ഛ അസാധ്യമായി  തീരുന്നു. നിരന്തരമായി ശീഘ്രസ്ഖലനം ഉണ്ടാകുകയാണെങ്കിൽ ചികിത്സ ആവശ്യമാണ്. ശാരീരിക കാരണമാണോ മാനസിക കാരണമാണോ എന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ചികിത്സ നടത്തുന്നത്.

Readers Comment

Add a Comment