Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊളസ്ട്രോൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികജീവിതത്തെ കാര്യമായി ബാധിക്കുന്ന അവസ്ഥയാണ്. കൊളസ്ട്രോളിന്റെ അളവ് കൂടിയ പുരുഷന്മാർക്ക് ഉദ്ധാരണം കുറയും. സ്ത്രീകൾക്കാകട്ടെ രതിമൂർച്ഛ അസാധ്യമാകും. എൽ.ഡി.എൽ കൊളസ്ട്രോളാണ് ലൈംഗികജീവിതത്തിൽ വില്ലനായി മാറുന്നത്. ഈ കൊളസ്ട്രോൾ ധമനികളിൽ അടിയുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കാരണം ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹത്തിന് തടസ്സം വരുന്നു. ഇങ്ങനെ ശേഷിക്കുറവ് ഉണ്ടാകുന്നു. ഉയർന്ന കൊളസ്ട്രോളുള്ള സ്ത്രീകൾക്ക് ലൈംഗികബന്ധസമയത്ത് യോനിയിലുണ്ടാകുന്ന ല്യൂബ്രിക്കേഷൻ കുറയുന്നു. ഇത് ലൈംഗികബന്ധം വേദനാജനകമാക്കുകയും ക്രമേണ ലൈംഗികബന്ധത്തോട് വിരക്തിയുണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ട് കൊളസ്ട്രോൾ ഉള്ളവർ അത് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യണം.
31.82°C








