Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെക്സ്. ഇത് ദമ്പതികൾക്ക് ആനന്ദകരമായ ജീവിതം പ്രദാനം ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ സെക്സ് ഏത് സമയത്ത് വേണം എന്ന ചോദ്യം പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ആരോഗ്യപരമായ സെക്സിന് ഏറ്റവും നല്ല സമയം അതിരാവിലെയാണെന്നാണ്  പുതിയ പഠനം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലാണ് ഈ പഠനം നടന്നത്. ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നൽകാൻ മോർണിങ്ങ് സെക്സിന്  സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

 ഉറക്കം കഴിഞ്ഞുള്ള സെക്സിന് ഒരു ദിവസത്തെ മുഴുവൻ ആശങ്കകളെയും ടെൻഷനുകളെയും അകറ്റാൻ സാധിക്കും. അതിരാവിലെ നമ്മുടെ ഹോർമോണുകളുടെ പ്രവർത്തനം ഏറെ ഉയർന്നിരിക്കും. ഇത് സെക്സിന് കൂടുതൽ സഹായകരമാകും. പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാനും മോർണിങ് സെക്സ്  നല്ലതാണ്. ശരീരം ഏറെ റിലാക്സ് ആയ അവസ്ഥയിലാകും പ്രഭാതത്തിൽ. ഈ നേരമുള്ള സെക്സ് കൂടുതൽ ഊർജം നൽകുന്നു. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്സ് നടക്കുമ്പോൾ ശരീരം പുറംതള്ളുന്നത്. ഇത് വ്യായാമം ചെയ്യുന്നതിനേക്കാൾ ഗുണകരമാണ്.

Readers Comment

Add a Comment