Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രമേഹരോഗികളെ വലയ്ക്കുന്ന പ്രശ്നമാണ് ശേഷിക്കുറവ്. മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും കിടപ്പറയിൽ പരാജയപ്പെട്ടുപോകുന്ന അവസ്ഥ പ്രമേഹരോഗികൾക്കുണ്ടാകാറുണ്ട്. ഡയബെറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥയുള്ളവർ കിടപ്പറയിൽ നനഞ്ഞ പടക്കമായി മാറുന്നു. എന്നാൽ പ്രമേഹം നിയന്ത്രിച്ച് ശേഷിക്കുറവ് വീണ്ടെടുക്കാൻ ചില മാർഗ്ഗങ്ങളുണ്ട്.
ആത്മവിശ്വാസം പ്രധാനം
പ്രമേഹം പിടിപെടുന്നവർക്ക് ആത്മവിശ്വാസക്കുറവുണ്ടാകാറുണ്ട്. പ്രമേഹം ബാധിച്ചുവെന്നറിയുമ്പോൾ ഉണ്ടാകുന്ന നിരാശയും ഉത്കണ്ഠയും ലൈംഗികജീവിതത്തെ ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് ആത്മവിശ്വാസത്തിന് പ്രസക്തി കൂടുന്നത്. പ്രമേഹവുമൊത്ത് സന്തുഷ്ട ജീവിതം നയിക്കാനാവും എന്ന് മനസ്സിൽ ഉറപ്പിക്കുക. ധ്യാനം, ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ എന്നിവ മനസ്സിന്റെ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.
മരുന്ന് മുടക്കരുത്
പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം. ലൈംഗികോത്തേജക മരുന്നുകൾ കഴിക്കുമ്പോൾ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. ഇത്തരം മരുന്നുകൾ രക്തസമ്മർദ്ദം കൂട്ടാൻ സാധ്യതയുണ്ട്.
ഭക്ഷണരീതി മാറണം
ഫാസ്റ്റ്ഫുഡ് പ്രമേഹരോഗികൾ കഴിക്കരുത്. ഉത്തേജനം കൂട്ടുന്ന പച്ചക്കറികൾ ധാരാളമുണ്ട്. മുരിങ്ങയ്ക്ക്, തഴുതാമ, ഞെരിഞ്ഞിൽ എന്നിവ സ്വാഭാവികമായി ഉത്തേജനം കൂട്ടുന്ന ഘടകങ്ങളാണ്.
വ്യായാമം ചെയ്യണം
ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വർദ്ധിക്കുമ്പോഴാണ് ഉത്തേജനമുണ്ടാകുന്നത്. വ്യായാമം ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടും. ശരീരസ്ഥിതിക്കനുസരിച്ചുള്ള വ്യായാമം ചെയ്യുക. യോഗ, തായ്ചീ തുടങ്ങിയ വ്യായാമങ്ങൾ പ്രമേഹരോഗികൾക്ക് നല്ലതാണ്.
31.82°C








