Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:27 am
  • 2nd July, 2022
  • Overcast Clouds
24.84°C23.82°C
  • Humidity: 92 %
  • Wind: 0.41 km/h

Breaking News

  • വൈദ്യുതാഘാതമേറ്റ്‌ ഏഴു പേർ മരിച്ചു   സത്യസായ് ജില്ലയിലാണ് ദുരന്തം 
  • അപകടം ഓട്ടോറിക്ഷക്ക്‌ മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
  • ഉദയ്പൂർ കൊലപാതക കേസ്       കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ 
  • പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും    
i2i News Trivandrum

സുന്ദരമായൊരു അനുഭൂതിയാണ് ലൈംഗികത. അത് അതിന്റെ സ്വാഭാവിക നിര്‍വചനം. പങ്കാളിയുമൊത്ത് ചെലവഴിക്കുന്ന ഇഷ്ടനിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും നമ്മെ തരളിതമാക്കും. ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും പ്രവൃത്തികളെ പ്രചോദനമാത്മകമാക്കുകയു ജീവിതത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പക്ഷേ, ചിലരോടു ചോദിച്ചാല്‍ പറയും: ഈ പറഞ്ഞതൊക്കെ കഥകളില്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാം ചുമ്മാ!

ഇത്തരം മനോഭാവക്കാരുടെ എണ്ണം കൂടിവരുന്നതായാണ് ലൈംഗിക ശാസ്ത്രകാരന്മരുടെ കണ്ടെത്തല്‍. സെക്‌സുമായി ബന്ധപ്പെട്ട ഭീതികള്‍ (ഫോബിയകള്‍) പലതുണ്ട്. അത്തരം ഭീതി മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ കൂടുന്നതായാണ് സര്‍വേകള്‍ വെളിപ്പെടുത്തുന്നത്.  ഇത്തരം പേടിക്കാരില്‍ സ്ത്രീകളാണ് കൂടുതല്‍. അവരുടെ ഭര്‍ത്താക്കന്മാരോട് ദൈവം സഹതപിക്കട്ടെ. കാരണം, മറ്റാര്‍ക്കും  ഈ രഹസ്യം അറിയില്ലല്ലോ.

ലൈംഗിക ബന്ധത്തോട് പൊതുവെയുള്ള വിരക്തിക്ക് ജീനോഫോബിയ അഥവാ ഇറോട്ടോഫോബിയ എന്നാണ് പേര്. സെക്‌സ് എന്നു കേട്ടാല്‍ത്തന്നെ കലിപ്പു തോന്നുന്ന സ്വഭാവം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട സാഹചര്യമുണ്ടാകുമ്പോഴോ അതിനു ശ്രമിക്കുമ്പോഴോ മാത്രമല്ല, അതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നതു പോലും ഇവരില്‍ കടുത്ത ഭീതിയുളവാക്കും.

ശാരീരികമോ മാനസികമോ പൂര്‍വാനുഭവങ്ങളുമായി ബന്ധപ്പെട്ടതോ തികച്ചും അകാരണമോ ആയ ഘടകങ്ങള്‍ ഈ ഭീതിക്കു പിന്നിലുണ്ടാകാം. പൊതുവെ സ്ത്രീപുരുഷന്മാരില്‍ പ്രത്യക്ഷമാകുന്നത് ആറു തരം ഭീതികളാണ്. ഇവയോരോന്നിനും വകഭേദങ്ങളുമുണ്ട്. ഈ ആറു തരം ഭീതികളും ഒറ്റയ്‌ക്കൊറ്റയ്‌ക്കോ, ഒന്നിലേറെ ഘടകങ്ങള്‍ ചേര്‍ന്നോ ഒരാളില്‍ത്തന്നെ കണ്ടേക്കാം.

1. ജിംനോഫോബിയ: സെക്‌സുമായി ബന്ധപ്പെട്ട്  ഏറ്റവുമധികം പേരില്‍ കാണപ്പെടുന്ന ഭീതിയാണ് ഇത്. മറ്റുള്ളവരുടെ നഗ്നത കാണുന്നതോ, സ്വന്തം നഗ്നത മറ്റുള്ളവര്‍ കാണുന്നതോ മനസ്സില്‍ ഭീതിയുളവാക്കുന്നതാണ് സ്വഭാവം. പെണ്‍കുട്ടികളില്‍ ശാരീരിക വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍, പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിച്ചു തുടങ്ങുമ്പോള്‍ കുറച്ചു നാളത്തേക്ക് എല്ലാവരിലും ഇത്തരം ഭീതി കാണപ്പെടാറുണ്ട്. എന്നാല്‍, പിന്നീട് അത് മാറുകയും ചെയ്യും.

വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പല പെണ്‍കുട്ടികള്‍ക്കും ജിംനോഫോബിയ തോന്നും. അതുവരെ വസ്ത്രങ്ങളില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ശരീരരഹസ്യങ്ങള്‍ മുഴുവന്‍ പെട്ടെന്നൊരു ദിവസം ഒരു പുരുഷനു മുന്നില്‍ അനാവൃതമാക്കപ്പെടുന്നതിലുള്ള ഭീതി. വിവാഹ ശേഷം ഇത് പതുക്കെപ്പതുക്കെ മാറുകയോ, ഭര്‍ത്താവിന്റെ മിടുക്കു കൊണ്ട് മാറ്റിയെടുക്കപ്പെടുകയോ ആണ് പതിവ്.

മറ്റൊരാളുടെ നഗ്നത കാണുമ്പോള്‍ അനുഭവപ്പെടുന്ന ഭീതിക്ക് മിക്കവാറും പൂര്‍വാനുഭവങ്ങളോട് ബന്ധമുണ്ടാകും. ചെറുപ്പത്തില്‍ മുതിര്‍ന്നവരുടെ ലൈംഗിക ക്രിയകള്‍ക്ക് വിധേയരാക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ അത് സ്വാഭാവികം.

2. കൊയിറ്റോഫോബിയ: ലൈംഗിക ബന്ധത്തോടുള്ള ഭീതിയാണ് ഇത്. മാറ്റിയെടുക്കാന്‍ അല്പം പാടുപെടും. മനുഷ്യശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള അജ്ഞതയോ അബദ്ധ ധാരണകളോ കാരണം ഇതു സംഭവിക്കാം. ലൈംഗികാവയവങ്ങള്‍ പരിശുദ്ധങ്ങളാണെന്നും ലൈംഗിക ബന്ധത്തിലൂടെ അത് അശുദ്ധമാക്കപ്പെടുമെന്നുമുള്ള രൂഢമൂലമായ വിശ്വാസം ചിലര്‍ക്കുണ്ട്. അത് ഒരു ഘടകമാകാം. ലൈംഗികബന്ധം ഏന്നത് വേദനാജനകമായ ഏര്‍പ്പാടാണെന്ന് സ്വയം കരുതുന്നതോ, വിവാഹപൂര്‍വമുണ്ടായ ഒരു അനുഭവത്തിന്റെ വെളിച്ചത്തില്‍ അത്തരം ധാരണ സ്ഥിരപ്പെടുന്നതോ ആകാം. എന്തായാലും, സെക്‌സ് എന്നു കേട്ടാല്‍ അവര്‍ക്ക് വേദനിച്ചു തുടങ്ങും.

3. ഹാഫെഫോബിയ: സ്പര്‍ശന ഭീതിയാണ് സംഗതി. അതായത്, മറ്റൊരാള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനെക്കുറിച്ചോ മറ്റൊരാളെ സ്പര്‍ശിക്കേണ്ടി വരുന്നതിനെക്കുറിച്ചോ ഉള്ള ഭീതി. സ്പര്‍ശനമില്ലാതെ കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്ന് സെക്‌സ് ആസ്വദിക്കാന്‍ പറ്റുമെങ്കില്‍ കുഴപ്പമില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ സെക്‌സ് അങ്ങനെയല്ലല്ലോ.

ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുന്നതു മാത്രമല്ല, സ്വന്തം ശരീരത്തില്‍ മറ്റൊരാള്‍ ഏതു ഭാഗത്ത് സ്പര്‍ശിക്കുന്നതും ഇവര്‍ക്ക് ഭീതിജനകമായിരിക്കും. വിരല്‍ത്തുമ്പില്‍ തൊട്ടാല്‍പ്പോലും ഞെട്ടിവിറയ്ക്കുന്ന പങ്കാളിയെ എന്തു ചെയ്യാന്‍ പറ്റും? നേരെ സന്യസിക്കാന്‍ പോകാനേ പറ്റൂ.

4. ഹെറ്ററോഫോബിയ: ഇതു സ്വല്പം പിശകുപിടിച്ച ഐറ്റമാണ്. സ്ത്രീക്ക് പുരുഷനോട് ബന്ധപ്പെടുന്നതിലും, പുരുഷന് സ്ത്രീയുമായി ബന്ധപ്പെടുന്നതിലുമുള്ള ഭീതി. സ്വന്തം ലിംഗക്കാരുമായി സെക്‌സ് ആസ്വദിക്കുന്നത് ഇവര്‍ക്ക് പ്രശ്‌നമാകില്ല. വിവാഹത്തിനു മുമ്പ് സ്വന്തം ലിംഗക്കാരുമായി ലൈംഗിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയും, അത് ആസ്വദിക്കാന്‍ കഴിയുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഈ അപകടം സംഭവിക്കാം.

ഇത്തരം പരാതിയുമായി എത്തിയിട്ടുള്ള സ്ത്രീകളില്‍ 85 ശതമാനവും പഠനകാലത്ത് സ്‌കൂള്‍ ക്‌ളാസുകള്‍ തൊട്ട് ഉന്നതപഠനം പൂര്‍ത്തിയാകുന്നതു വരെ ലേഡീസ് ഹോസ്റ്റളുകളില്‍ മാത്രം കഴിയേണ്ടിവന്നിട്ടുള്ളവരാണെന്ന് സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. പുരുഷ ഹോസ്റ്റലുകളിലും ഈ മാനസികാവസ്ഥ കുറവല്ല. 
ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചുള്ള വിജ്ഞാനക്കുറവും, പ്രകൃതിവിരുദ്ധ ലൈംഗികത സംബന്ധിച്ച് മനസ്സില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള അശാസ്ത്രീയ ധാരണകളും ഇതിനു വഴിവയ്ക്കാവുന്നവയാണ്.

പുരുഷ ലൈംഗികാവയവം എന്നത് മൂര്‍ച്ചയുള്ള ഒരു ആയുധമാണെന്നാകും ഹെറ്ററോഫോബിയ ഉള്ള സ്ത്രീകളുടെ ഉറച്ച വിശ്വാസം. ആ അവയവം തന്റെ ശരീരത്തെ മുറിപ്പെടുത്തുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. സെക്‌സ് ഇവരെ സംബന്ധിച്ചിടത്തോളം ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനു തുല്യമാണ്.
ആള്‍ പുരുഷനാകട്ടെ, സ്ത്രീ ലൈംഗികാവയവം തീരെ ഇടുങ്ങിയ ഒരു വിടവാണെന്നും, അവിടേക്കു പ്രവേശിക്കുന്നത് ഇരുളടഞ്ഞ്, വായുസഞ്ചാരമില്ലാത്ത, ഒരു ഗുഹയിലേക്ക് ഞെരുങ്ങിക്കയറുന്നതു പോലെയാണെന്നും വിചാരിച്ചുകളയും. ഇതൊന്നും ജീവശാസ്ത്ര ക്‌ളാസുകളില്‍ ചൂണ്ടിക്കാണിച്ച് പഠിപ്പിക്കാന്‍ പറ്റുന്നതല്ലല്ലോ.

5. ടോക്കോഫോബിയ: പേരു കേട്ടാല്‍ തോന്നും സെക്‌സ് ടാക്കിനെക്കുറിച്ച് ഓര്‍ത്തുള്ള ഭീതിയാണെന്ന്. അല്ലേയല്ല. ഗര്‍ഭധാരണത്തോടുള്ള ഭീതിയാണ് ടോക്കോഫോബിയ. ഈ സ്ത്രീകള്‍ ഏറ്റവും വെറുക്കുന്നത് സ്വന്തം ഗര്‍ഭപാത്രത്തെ ആയിരിക്കും. ശരീരത്തിന്റെ ജീവശാസ്ത്രപരമായ ധര്‍മ്മങ്ങളെക്കുറിച്ചും പ്രത്യുത്പാദനത്തെക്കുറിച്ചും ഇവര്‍ക്ക് തീരെ ജി.കെ കാണില്ല. ഇത്തരം കാര്യങ്ങള്‍ പഠിക്കേണ്ട പ്രായത്തില്‍ പഠിക്കാത്തതിന്റെ കുഴപ്പമാണ്.

ടോക്കോഫോബിയക്കാരായ പെണ്‍കുട്ടികള്‍ക്ക് സ്വാഭാവികമായും ആര്‍ത്തവത്തോടും ഭീതിയുണ്ടാകും. ആര്‍ത്തവം അടുത്തുവരുന്ന ദിവസങ്ങളില്‍ ഇവരുടെ ഭീതി പ്രകടമാവുകയും, അത് മറ്റു പല ശാരീരിക പ്രശ്‌നങ്ങളായി വെളിപ്പെടുകയും ചെയ്‌തേക്കാം.

6. നോസോഫോബിയ: ഈ ഭീതിയുള്ളവരെക്കൊണ്ട് പങ്കാളി പൊറുതിമുട്ടും. സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ ഗുരുതരമായ എന്തെങ്കിലും രോഗബാധയുണ്ടാകുമെന്നോ, അണുബാധയുണ്ടാകുമെന്നോ ആണ് ഇവരുടെ ഭീതി (സുരക്ഷിത സെക്‌സ് ഉറപ്പാക്കിയില്ലെങ്കില്‍ ഇതു രണ്ടിനും സാധ്യതയുണ്ട് എന്നത് സത്യം).

സ്വന്തം ശരീരം മാത്രം പരമപവിത്രവും പങ്കാളിയുടെ ശരീരത്തെ എന്തോ മലിന വസ്തുവും ആയി കരുതുന്നതാണ് ഇവരുടെ പ്രശ്‌നം. ചെറുപ്പത്തില്‍ വൃത്തിയിലും ശുചിത്വത്തിലും അമിതമായ ശ്രദ്ധയും ഉത്കണ്ഠയും പുലര്‍ത്തുന്നവര്‍ക്ക് ഇതു സംഭവിക്കാം. ലൈംഗിക ശുചിത്വം പങ്കാളികളില്‍ ഇരുവരുടെയും ഉത്തരവാദിത്വമാണ്. ആ ശുചിത്വം പാലിച്ചാല്‍ ഒരു ബാധയും വരില്ല. ആനന്ദം എന്നൊരു ബാധ ശരീരമാകെ വ്യാപിച്ചേക്കാം. അതിലാര്‍ക്കും കംപ്‌ളെയിന്റിന് സ്‌കോപ്പില്ലല്ലോ.

Readers Comment

Add a Comment