Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:12 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എല്ലാറ്റിനും കണക്കു വേണമെന്ന് നിര്‍ബന്ധമുള്ളവരെ അങ്കലാപ്പിലാക്കുന്ന ഒരു ചോദ്യം ഇതാ: മാസത്തില്‍ എത്ര തവണ സെക്‌സ് ആകാം? ശമ്പളക്കണക്കു പോലെ ഇതിന് അങ്ങനെ 30 ദിവസത്തെ കണക്ക് തീരെ ചേരില്ലെന്ന് ആദ്യമേ പറയാം. ശാരീരികവും മാനസികവും സാഹചര്യബന്ധിതവുമായ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക താത്പര്യം. 

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ലൈംഗിക താത്പര്യത്തെ സ്വാധീനിക്കുന്നത് പുതുമയും കൗതുകവുമാണ്. ആ പുതുമയും കൗതുകവും എത്ര കാലം അതേ സ്പിരിറ്റില്‍ നിലനില്‍ക്കുമെന്നത് രണ്ടു പേരുടെയും ചിന്താഗതിയും ഇടപെടലും അനുസരിച്ചിരിക്കും .അടുത്ത ഘട്ടത്തില്‍ ശാരീരികമായ ചോദനയാണ് തവണക്കാര്യം നിശ്ചയിക്കുക. ആ ഘട്ടവും പിന്നിട്ടാല്‍ സാഹചര്യമാകും മുഖ്യം. അതുവരെ, സാഹചര്യം അനുകൂലമല്ലെങ്കിലും താത്പര്യം മുഖ്യമായതുകൊണ്ട് സെക്‌സിന് എങ്ങനെയെങ്കിലുമൊക്കെ സിറ്റ്വേഷന്‍ ഉണ്ടാക്കിയെടുക്കും!

പുതുമയുടെയും താത്പര്യത്തിന്റെയും ആദ്യ കാലയളവുകള്‍ പിന്നിട്ട് സാഹചര്യത്തിലെത്തുമ്പോള്‍, തോന്നലുണ്ടായാലും വീട്ടില്‍ ബന്ധുക്കളുടെയോ പിള്ളേരുടെയോ 'ശല്യം' ഉണ്ടെങ്കില്‍ വേണ്ടെന്നുവയ്ക്കും. ഇരുകൂട്ടര്‍ക്കും അപ്പോഴേക്കും നല്ല നിയന്ത്രണശേഷി കൈവന്നു കഴിഞ്ഞിരിക്കുമെന്ന് ചുരുക്കം. എല്ലാം ഒത്തുവന്നാല്‍ ആകാം എന്നേയുള്ളൂ! ഇതും കഴിയുമ്പോഴാണ്, കഷ്ടം. പങ്കാളി മുഷിയുമോ എന്ന ടെന്‍ഷനാകും പിന്നെ സെക്‌സിന്റെ തവണ നിശ്ചയിക്കുക. വിവാഹ നാളുകളില്‍ പ്രതിദിനം രണ്ട്, മൂന്ന് എന്നൊക്കെ കയറുപൊട്ടിച്ച് പാഞ്ഞിരുന്നവര്‍ പിന്നെപ്പിന്നെ ആഴ്ചയില്‍ ഒന്ന് എന്ന കണ്‍ട്രോള്‍ഡ് എന്‍ട്രിയിലേക്ക് ഒതുങ്ങും.
സെക്‌സ് എന്നത് ജീവല്‍പ്രധാനമായൊരു ശാരീരിക കര്‍മ്മമല്ല, അതൊരു ശാരീരിക ചോദന മാത്രമാണ്. അതും കൂടിയുള്ളപ്പോഴേ ശരീരം സ്വസ്ഥമാകൂ എന്നു മാത്രം. ദാമ്പത്യത്തിലാണെങ്കില്‍ അതില്‍ സംതൃപ്തിയുടെ ഘടകം കൂടിയുണ്ട്. പരസ്പരം അടിച്ചുപിരിഞ്ഞു പോകാന്‍ ഈ കാരണം മാത്രം മതി. പങ്കാളിയുടെ അവകാശമായ ലൈംഗികത നിഷേധിക്കപ്പെട്ടാല്‍ വിവാഹമോചനത്തിനു പോലും നിയമപരമായ സ്‌കോപ്പുണ്ട്. ശാരീരികാവശ്യത്തിനു പുറത്ത് മറ്റു ചില കടമകള്‍ കൂടി സെക്‌സിന് ഉണ്ടെന്ന് ചുരുക്കം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആഴ്ചയില്‍ ഒന്ന് എന്നൊരു കണക്കാണ് ലോകമെങ്ങുമുള്ള ലൈംഗിക ശാസ്ത്രകാരന്മാര്‍ ദമ്പതികളുടെ സെക്‌സിന് നിശ്ചയിച്ചിരിക്കുന്നത്. മാസത്തില്‍ നാലോ അഞ്ചോ. അങ്ങനെ കണക്കുകൂട്ടിയാല്‍ പ്രതിവര്‍ഷം പരമാവധി 60 തവണ. അത്രയെങ്കിലും ഉത്തരവാദിത്വബോധം പങ്കാളിയോടു കാണിച്ചില്ലെങ്കില്‍ ശാരീരികപാപം ആകും.  

സെക്‌സിനോടുള്ള താത്പര്യം കുറയാതിരിക്കാനുള്ള പ്രധാന വഴി അതിലെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ്.  പതിവായുള്ള കോസ്റ്റിയൂം ഒന്നു മാറ്റിപ്പിടിച്ചാല്‍പ്പോലും ഒരു പുതുമയായി. പതിവല്ലാത്ത ഒരു പെര്‍ഫ്യൂം, പതിവല്ലാത്ത ലൊക്കേഷന്‍, പതിവല്ലാത്ത പൊസിഷന്‍... ഇതൊക്കെ ഓരോരോ പുതുമാണ്.

ഇനി ആലോചിച്ചുനോക്കുക. ലാസ്റ്റ് ടൈം എന്നായിരുന്നു? 'വണ്‍സ് അപ്പോണ്‍ എ ടൈം' ആണെങ്കില്‍ വെരി സോറി സുഹൃത്തേ. അത് പത്തു ദിവസം മുമ്പായിരുന്നെങ്കില്‍ കുഴപ്പമില്ല. ഇനി ഇത്രയും ഗ്യാപ്പ് ഇടരുത്. വീക്ക്‌ലി വണ്‍സ്- അതാണ് അതിന്റെയൊരു ശരി. പിന്നെ, താത്പര്യവും സാഹചര്യവും ഉണ്ടെങ്കില്‍ അതു വേണ്ടെന്നു വയ്ക്കരുത്. കാരണം, ശാരീരികമെന്നതിനെക്കാള്‍ സെക്‌സിന് ഒരു മാനസികതലമുണ്ട്. അതില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് വികാരം മാത്രമല്ല, സ്‌നേഹവും കരുതലും കൂടിയാണ്.

Readers Comment

Add a Comment