Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗർഭംധരിക്കുന്നതും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതും നാമെല്ലാവരുടെയും ജീവിതത്തിലെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നാണെങ്കിലും , ഓരോ ദമ്പതികളും ശാരീരീരികവും മാനസികവുമായി ഒരു കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം ഗർഭം ധരിക്കുന്നതാണ് ഉത്തമം . അപ്രതീക്ഷിത ഗർഭധാരണം മിക്ക ദമ്പതികൾക്കിടയിലെയും ദുസ്വപ്നമാണ് . അത് പലപ്പോഴും ലൈംഗിക ജീവിതത്തിന്റെ ആസ്വാദ്യത കുറയ്ക്കും .
അപ്രതീക്ഷിതമായി ഗർഭം ധരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എല്ലാം ലൈംഗിക ജീവിതത്തിൽ ഒഴിവാക്കി നിർത്തുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം . പലതരം ഗർഭനിരോധനമാർഗങ്ങളെ കുറിച്ച് ഇന്ന് എല്ലാവർക്കും അറിവുള്ളതാണ്. പങ്കാളികൾ തമ്മിൽ സംസാരിച്ചു രണ്ടുപേർക്കും താല്പര്യമുള്ളതും അനുയോജ്യമായതുമായ ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഗർഭ നിരോധന ഉറകളും, ഗുളികകളും പൊതുവെ സുരക്ഷിതമായ രീതികളായാണ് കണക്കാക്കപ്പെടുന്നത് .വിഡ്രോവൽ ടെക്‌നിക് സ്വീകരിക്കുന്ന ദമ്പതികൾ മനസിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് സ്ഖലനം സംഭവിക്കുന്നതിനു മുൻപ് തന്നെ , പുരുഷൻ ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോൾ പുറത്തേക്ക് വരുന്ന ദ്രാവകത്തിലും (പ്രീഇജാക്കുലേഷൻ ഫ്ലൂയിഡ്) വളരെ ചെറിയ അളവിൽ ബീജത്തിന്റെ അംശം അടങ്ങിയിട്ടുണ്ടാകും . അതിലൂടെ ഗർഭധാരണം സംഭവിക്കാൻ സാധ്യതയുണ്ട് . ഗർഭനിരോധന ഉറകൾ പൊട്ടിപോകുന്നതും , സ്ത്രീകളിലെ സേഫ് പീരീഡ് കണക്കുകൂട്ടുമ്പോളുണ്ടാകുന്ന പാകപ്പിഴകൾ കൊണ്ടും ഒക്കെ അപ്രതീക്ഷിത ഗർഭധാരണം സംഭവിച്ചേക്കാം . ഈ വസ്തുതകൾ മനസിലാക്കി അല്പം ശ്രദ്ധയോടെ സമീപിച്ചാൽ അപ്രതീക്ഷിത ഗർഭധാരണം ഒഴിവാക്കാനും ലൈംഗിക ജീവിതം കൂടുതൽ ആസ്വാദ്യമാക്കാനും സാധിക്കും .
31.82°C








