Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആർത്തവവിരാമമായാൽ ലൈംഗികജീവിതത്തിന് തിരശ്ശീല വീണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മെനോപോസാകുമ്പോൾ ഈസ്ട്രജൻ ഹോർമോൺ കുറയുന്നത് സ്ത്രീകളിൽ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കും. സന്തോഷം നൽകുന്ന ഹോർമോണായ ഓക്സിടോസിൻ കുറയുന്നതു കാരണം വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങൾ ഉണ്ടാകാം. ഉറക്കക്കുറവും മെനോപാസായ സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ്. യോനിയിൽ സ്വാഭാവികമായ ല്യൂബ്രിക്കേഷൻ ഉണ്ടാകാത്തതുകാരണം സെക്സ് വേദനാജനകമായി മാറും. മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും സെക്സിനോട് വിരക്തിയുണ്ടാകാനുള്ള പ്രധാന കാരണമാണിത്. എന്നാൽ മെനോപോസിനുശേഷവും സെക്സ് ആസ്വാദ്യകരമാക്കാം, പങ്കാളിയുടെ സഹകരണമുണ്ടെങ്കിൽ.
മെനോപോസ് കഴിഞ്ഞ സ്ത്രീകളുമായി ബന്ധത്തിലേർപ്പെടുമ്പോൾ ബാഹ്യലീലകൾക്ക് കൂടുതൽ സമയം കണ്ടെത്തണം.യോനിയിലെ വരൾച്ച പരിഹരിക്കാൻ പെട്രോളിയം ജെല്ലി പോലുള്ള ല്യൂബ്രിക്കന്റുകൾ ഉപയോഗിക്കാം. ഈസ്ട്രജന്റെ കുറവുകാരണമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഈസ്ട്രജൻ തെറാപ്പി നല്ലതാണ്. ഈസ്ട്രജൻ അടങ്ങിയ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. വിഷാദവും ഉത്കണ്ഠയും ഉറക്കക്കുറവും പരിഹരിക്കാൻ ഈസ്ട്രജൻ തെറാപ്പിയിലൂടെ സാധിക്കും. എല്ലാറ്റിനുമുപരി മനസ്സാണ് പ്രധാനം. ആർത്തവവിരാമം ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല എന്ന് മെനോപോസ് കഴിഞ്ഞവർ മനസ്സിൽ ഉറപ്പിക്കണം.
31.82°C








