Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലൈംഗിക ഉത്തേജക മരുന്നാണ് വയാഗ്രയെങ്കിലും ഇതിന്റെ പാർശ്വഫലങ്ങൾ പലർക്കും അറിയില്ല.വയാഗ്ര ഉപയോഗിക്കുന്നവർ തലവേദന,മൂക്കടപ്പ്, കാഴ്ചമങ്ങൽ, സൂര്യപ്രകാശമേൽക്കുമ്പോൾ അലർജി എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. അമിതരക്തസമ്മർദ്ദമുള്ളർക്ക് വയാഗ്ര സുരക്ഷിതമല്ല. വയാഗ്ര ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ശരീരത്തിലെ രക്തസമ്മർദ്ദം വർദ്ധിക്കും. രക്തസമ്മർദ്ദരോഗികളിലാകട്ടെ രക്തസമ്മർദ്ദം അപകടകരമാം വിധം ഉയരാൻ സാധ്യതയുണ്ട്.
വയാഗ്ര സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണുകളിലെ ഞരമ്പുകൾക്ക് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഹൃദ്രോഗികൾ വയാഗ്ര ഉപയോഗിക്കുമ്പോൾ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്ന് ഹൃദയസ്തംഭനത്തിനുവരെ സാധ്യതയുണ്ട്. ദീർഘകാലത്തെ വയാഗ്രയുടെ ഉപയോഗം കേൾവിശക്തി കുറയ്ക്കുവാനും കാരണമാകും.
രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും പുറമേ താഴെ പറയുന്ന രോഗാവസ്ഥയുള്ളവർ വയാഗ്ര ഒഴിവാക്കുന്നത് നന്ന്.
* കരൾരോഗമുള്ളവർ
* വൃക്കരോഗമുള്ളവർ
* പക്ഷാഘാതം വന്നവർ