Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:35 am
  • 2nd July, 2022
  • Overcast Clouds
24.84°C23.82°C
  • Humidity: 92 %
  • Wind: 0.41 km/h

Breaking News

  • വൈദ്യുതാഘാതമേറ്റ്‌ ഏഴു പേർ മരിച്ചു   സത്യസായ് ജില്ലയിലാണ് ദുരന്തം 
  • അപകടം ഓട്ടോറിക്ഷക്ക്‌ മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
  • ഉദയ്പൂർ കൊലപാതക കേസ്       കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ 
  • പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും    
i2i News Trivandrum

എക്‌സര്‍സൈസ് കൊണ്ട് എന്തുണ്ട് പ്രയോജനമെന്നു ചോദിച്ചാല്‍ ആരും പത്തു പേജ് ലേഖനമെഴുതും. സെക്‌സ് കൊണ്ട് എന്തു പ്രയോജനമൊന്നു ചോദിച്ചാലോ? ഇതൊക്കെ അങ്ങനെ പരസ്യമായി പറയാമോ എന്നായിരിക്കും! എങ്കില്‍ പരസ്യമായി പറയാവുന്ന കുറേ ആരോഗ്യകാര്യങ്ങള്‍  സെക്‌സിനെക്കുറിച്ചും ഉണ്ട്. ആനന്ദം മാത്രമല്ല, സംഭവം ആരോഗ്യദായകം കൂടിയാണെന്ന് അറിഞ്ഞുവയ്ക്കുന്നത് ഗുഡ് ഐഡിയ അല്ലേ?
 നല്ല സെക്‌സില്‍ പങ്കെടുക്കുന്നത് രണ്ടു ശരീരങ്ങള്‍ മാത്രമല്ല, രണ്ടു ഹൃദയങ്ങള്‍ കൂടിയാണ്. സെക്‌സ് ആനന്ദപൂര്‍ണവും സംതൃപ്തവും ആകണമെങ്കില്‍ അത് ആത്മാര്‍ത്ഥതയോടെ വേണമെന്ന് അര്‍ത്ഥം. അതു മാത്രമല്ല ഈ വിഷയത്തിലെ ഹൃദയബന്ധം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത താരതമ്യേന കുറവായിരിക്കും!
 എന്തൊക്കെ പറഞ്ഞാലും കുറച്ച് ശാരീരിക വ്യായാമം വരുന്ന ജോലിയാണ് അത്. സ്വാഭാവികമായും ഹൃദയസ്പന്ദന നിരക്ക് ഉയരും. ധമനികളിലൂടെ രക്തം ഉഷാറായി ഒഴുകും. ശരീരം ഊര്‍ജ്ജസ്വലമാകും.  മുഴുവന്‍ ശരീരകോശങ്ങളിലേക്കും രക്തം എത്തുന്നതോടെ തന്നെ പോസിറ്റീവ് ആഫ്റ്റര്‍ ഇഫക്റ്റ് ആയി  ശാരീരികോന്മേഷം അനുഭവപ്പെടും.

ശരീരത്തില്‍ ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണകളുടെ സന്തുലിതാവസ്ഥ സൂക്ഷിക്കുന്നതില്‍ സെക്‌സിന് പ്രധാന പങ്കുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. ഇത് അസ്ഥിരോഗമായ ഓസ്റ്റിയോപൊറോസിസ്, ഹൃദ്‌രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമത്രേ!

ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കന്‍ അസോസിയേഷനിലെ ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് പുരുഷന്മാരില്‍ പ്രൊസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സെക്‌സിനു കഴിയും. പക്ഷേ, അതിന് പങ്കാളിയുള്ള സെക്‌സിനെ ഒരു വാര്‍ഷിക പരിപാടിയായി ആഘോഷിച്ചാല്‍ പോരാ- മാസത്തില്‍ ഇരുപത് ദിവസമെങ്കിലും ലൈംഗികാനന്ദം അനുഭവിക്കണം!  

പ്രൊലാക്ടിന്‍ എന്നൊരു ഹോര്‍മോണുണ്ട്. ശരീരത്തിന് റിലാക്‌സേഷന്‍ നല്കുക, ശാന്തമായി ഉറങ്ങാന്‍ സഹായിക്കുക ഇവയൊക്കെയാണ് ഈ ഹോര്‍മോണിന്റെ ജോലി. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പ്രൊലാക്റ്റിന്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിക്കും. സ്വാഭാവികമായും, സുഖകരമായ ആ അധ്വാനം സുന്ദരമായി പൂര്‍ത്തിയാക്കി, സുഖമായി ഉറങ്ങാം!
 മനസ്സില്‍ ടെന്‍ഷന്‍ ഉണ്ടെങ്കില്‍, പങ്കാളി വന്ന് എന്തെല്ലാം ഐറ്റംസ് കാണിച്ചാലും തിരിഞ്ഞുകിടക്കുന്നവരാണ് മിക്കവരും. എങ്കില്‍ കേട്ടോളൂ- സെക്‌സ് ടെന്‍ഷന്‍ കുറയ്ക്കും. ഉത്കണ്ഠ ഇല്ലാതാക്കും. സെക്‌സും ബുദ്ധിയുമായി ബന്ധമൊന്നും ഇല്ലെങ്കിലും, മസ്തിഷ്‌കത്തില്‍ ചില രാസത്വരകങ്ങളുടെ പ്രവര്‍ത്തനവും സെക്‌സുമായി ബന്ധമുണ്ടെന്ന് കാലിഫോര്‍ണിയയിലെ ആരോഗ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മാനസിക സംഘര്‍ഷം കുറയ്ക്കും.
 എബൗ ഫോര്‍ട്ടി എത്തുന്നതോടെ മിക്ക സ്ത്രീകള്‍ക്കും അരക്കെട്ടിലെ പേശികളുടെ ബലക്കുറവ് പ്രശ്‌നമാകാറുണ്ട്. പക്ഷേ, പതിവായി സെ്ക്‌സ് ആസ്വദിക്കുന്ന സ്ത്രീകളില്‍ പെല്‍വിക് ഫ്‌ളോര്‍ മസില്‍സ്  നല്ല കരുത്തോടെയിരിക്കും. രതിമൂര്‍ച്ഛയില്‍ പേശികള്‍ക്കു സംഭവിക്കുന്ന സങ്കോചം അവയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നുവെന്നാണ് കണ്ടെത്തല്‍. ആനന്ദം മാത്രമല്ല സെക്‌സിന്റെ റിസല്‍ട്ട് എന്ന് പിടികിട്ടിയല്ലോ. എന്തു വേണമെന്ന് ഇനി തിങ്ക് ചെയ്‌തോളൂ!

Readers Comment

Add a Comment