Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

കാമോദ്ദീപന കലയിലെ കില്ലാടികള്‍ പോലും കൈയെത്തിപ്പിടിക്കാത്ത ഒരു അവയവത്തെക്കുറിച്ചാണ് ഈ കുറിപ്പ്. വെറും സാധാരണ അവയവം. പരമ്പരാഗത ലൈംഗീകോദ്ദീപന കേന്ദ്രങ്ങളില്‍ നിന്നെല്ലാം വളരെ വളരെ ദൂരെ! എന്നാലോ, സ്വകാര്യതയുമായി വളരെ അടുത്ത്! പറഞ്ഞ് ടെന്‍ഷനടിപ്പിക്കാതെ നേരേ ചൊവ്വേ വെളിപ്പെടുത്തിയേക്കാം- ചെവിയാണ് ബ്രോ ആ മോസ്റ്റ് സെന്‍സിറ്റീവ് പാര്‍ട്ട്!
ശ്ശെ... എന്ന് നിരാശപ്പെടാന്‍ വരട്ടെ, ഇണയുടെ ചെവി വെറുമൊരു ശരീരഭാഗമല്ല, ഹോട്ട് സ്പോട്ട് ആണെന്ന് അതു കൈകാര്യം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് അറിയാം. വല്ലഭവന് പുല്ലും ആയുധമെന്നല്ലേ. രതിയുടെ താഴ് വാരങ്ങളിലേക്കൊന്നും പ്രവേശനം അനുവദിക്കപ്പെട്ടിങ്കിലും ചില മിടുക്കര്‍ക്ക് ചെവിയിലെ വിരുതുകള്‍ മാത്രം മതി, സ്ത്രീശരീരത്തെ വികാരാവേശത്തിന്റെ കൊടുമുടിയിലേക്ക് കിതപ്പോടെ കയറ്റാന്‍!
മറ്റുള്ളവര്‍ കേള്‍ക്കരുതെന്നു കരുതി നമ്മള് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ചെവിയോട് ചുണ്ടു ചേര്ത്തുപിടിച്ചല്ലേ? അതായത് സ്വകാര്യതയുമായി ചെവിക്ക് പണ്ടേയുണ്ട്, ഒരു അടുപ്പം. നമ്മള് വിചാരിക്കുന്നതു പോലെയല്ല, ചെറു നാഡിഞരമ്പുകള്‍ ധാരാളമായി വന്ന് അവസാനിക്കുന്ന ഒരു സെന്‍സിറ്റീവ് പോയിന്റ് ആണ് ചെവിയുടെ മൃദുവായ താഴ്ഭാഗം. സാറന്മാര് പിള്ളേരുടെ ചെവിക്കു പിടിച്ചു തിരിക്കുന്നത് ചുമ്മാതല്ല. കിടപ്പറയിലെ സാറിനു പക്ഷേ ഈ പിടിച്ചുതിരിക്കല് വേണ്ട. പങ്കാളിയായ വിദ്യാര്‍ത്ഥിനിയെ ചൂടു പിടിപ്പിക്കാനുള്ള മൃദുപ്രയോഗങ്ങള് മതി.
ചെവിയോട് ചുണ്ട് അടുപ്പിച്ചു പിടിക്കുക, ചെവിയുടെ മൃദുഭാഗത്തേക്ക് നിങ്ങളുടെ ശ്വാസത്തിന്റെ ചൂട് പ്രസരിപ്പിക്കുക, ചൂണ്ടുവിരല്‍ കൊണ്ട് പതിയ സ്പര്‍ശിക്കുക, തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ ചെവിയുടെ താഴ്ഭാഗത്തെ കുടുക്കി ഓമനിക്കുക, നാക്കിന്റെ അഗ്രഭാഗം കൊണ്ട് സ്പര്‍ശിക്കുക, ചുണ്ടുകള്‍ക്കിടയിലാക്കി പ്രണയപൂര്‍വം മര്‍ദ്ദിക്കുക, പല്ലിനിടയിലാക്കി മുറുക്കാതെ കടിക്കുക, ചെവിക്കുടയുടെ പിന്‍ഭാഗത്ത്, നേര്‍ത്ത മുടിനാരുകളുടെ ഭാഗത്ത് വിരല്‍കൊണ്ട് ചിത്രമെഴുതുക.... ഇങ്ങനെ ഒരു അധ്യായം മുഴുവനും എഴുതാന്‍ സ്കോപ്പുണ്ട് ചെവിയില്‍ പരീക്ഷിക്കാവുന്ന പൂര്‍വകേളികള്‍!
പക്ഷേ, പുരുഷ പങ്കാളിയോട് ഈ ടെക്നിക് ഒന്നു പരീക്ഷിച്ചുനോക്കാമെന്ന് വനിതാ വിഭാഗം വിചാരിക്കേണ്ട. കാരണം, നിങ്ങളുടെ ചെവിയുടെ അത്ര സെന്‍സിറ്റീവ് അല്ല പുരുഷ വിഭാഗം ചെവി! ഇത് ടോട്ടലി പുരുഷന്മാര്ക്ക് മറുവിഭാഗത്തില്‍ പരീക്ഷിക്കാവുന്ന വിദ്യയാണ്. എന്തൊരു പുരുഷമേധാവിത്വം! സാരമില്ല, ഇതുപോലെ പൂര്‍ണമായും സ്ത്രീമേധാവിത്വം നിറഞ്ഞുനില്ക്കുന്ന ഐറ്റംസും ഉണ്ട്. അത് വഴിയേ വായിക്കാം.
ഇനി, പരീക്ഷണത്തിനിറങ്ങുന്ന പുരുഷവര്ഗത്തോടും ഒരു മുന്നറിയിപ്പ്. ചില സ്ത്രീകളുടെ ചെവി കൂടുതല്‍ സംവേദനക്ഷമത ഉള്ളതായിരിക്കും. അതായത്, ലൈംഗികതയുമായി നേരിട്ടു ബന്ധപ്പെട്ട ചില അവയവങ്ങളെപ്പോലെ തന്നെ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്കു കഴിയും. മുന്‍പറഞ്ഞ കരലീലകളും രസനാലീലകളും ഇണയെ ലൈംഗികോത്തേജനത്തിന്റെ പരകോടിയിലെത്തിക്കാനും ഇതുമതി. അതുകൊണ്ട്, അത്തരം കഥാപാത്രങ്ങളെ ഒന്നു മയത്തില്‍ കൈകാര്യം ചെയ്താല്‍ മതി. അല്ലെങ്കില്‍ ചെവിയില്‍ത്തന്നെ തീരും സര്‍വ രസവും!