Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുടവയർ, അനാരോഗ്യത്തിന്റെ അടയാളമാണ്. വയർ മാത്രമായി കുറയ്ക്കാൻ മാജിക്കൊന്നുമില്ല. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുക, കുടവയറും ആ കൂടെ കുറയും.പൊക്കിളിനു ചുറ്റും ടേപ്പു കൊണ്ട് അളന്നുനോക്കൂ. പുരുഷന്മാരിൽ 102 സെന്റിമീറ്ററി ൽ കൂടുതലും സ്ത്രീകളിൽ 88 സെന്റിമീറ്ററിൽ കൂടുതലുമാണെങ്കിൽ ലക്ഷണം അത്ര നന്നല്ല. വയറിനു ചുറ്റും കൊഴുപ്പടിയുന്നത് ചില ഹോർമോണുകളുടെ ഉൽപാദനം കൂട്ടും. ഈ ഹോർമോണുകൾ രക്തക്കുഴലിൽ നീർവീക്കത്തിനു കാരണമാകും. മെറ്റബോളിക് സിൻഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോർമോൺ സംബന്ധമായ രോഗങ്ങൾ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്ക്കു വരെ കാരണമാകാം. ‍

അമിതവണ്ണവും പ്രശ്നമാണ്. 30 ദിവസത്തിനുള്ളിൽ മൂന്നു കിലോയിൽ കൂടുന്നത് നല്ല സൂചനയല്ല. ബോഡി മാസ് ഇൻഡക്സ് വർധിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ അസുഖലക്ഷണങ്ങൾ കണ്ടുതുടങ്ങാം. കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കുറയ്ക്കുകയും പതിവായി 30–40 മിനിറ്റ് വ്യായാമം ചെയ്യുകയും ചെയ്താൽ അമിതവണ്ണം കുറയ്ക്കാം. ഭക്ഷണം കുറച്ചിട്ടും വണ്ണം കുറയാതെ വന്നാൽ തൈറോയ്ഡ് പോലുള്ള എന്തെങ്കിലും രോഗമുണ്ടോ എന്നു പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകടസൂചനയാണ്.

നീർവീക്കത്തിന്റെ ഒരു പ്രധാനകാരണം ശരീരത്തിലെ വാട്ടർ–ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടമാകുന്നതാണ്. കരൾ, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം മൂലവും ശരീരത്തിൽ നീരുകെട്ടാം. അന്തസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനം മന്ദീഭവിച്ചാലും ഇതേ പ്രശ്നം വരാം. ഉടൻ ചികിത്സ തേടണം.


കൂർക്കംവലി സ്ലീപ് അപ്നിയ എന്ന ഉറക്കപ്രശ്നത്തിന്റെ സൂചനയാണ്. ഇത് ഒാക്സിജൻ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ വണ്ണം കൂടിയവരിലാണ് കൂർക്കംവലി കണ്ടുവരുന്നത്. തൊണ്ടയിൈ പേശികളുടെ ബലഹീനത മൂലവും കൂർക്കംവലി വരാം. പെട്ടെന്നുള്ള മരണത്തിനു വരെ കാരണമാകുന്ന ഒന്നായതിനാൽ കൂർക്കംവലി നിസ്സാരമാക്കരുത്. തുടക്കത്തിേല തന്നെ ഒരു ഡോക്ടറെ കണ്ട് കാരണം കണ്ടെത്തി പരിഹരിക്കണം.

Readers Comment

Add a Comment