Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:27 pm
  • 17th September, 2021
  • Heavy Intensity Rain
27.82°C27.82°C
  • Humidity: 85 %
  • Wind: 2.01 km/h

Breaking News

  • പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി നല്‍കി സുപ്രിംകോടതി
  • തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട് കിറ്റെക്‌സ് ഗ്രൂപ്പ്
  • പ്രശസ്ത ഭൗതികശാസ്‌ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു
  • ഡല്‍ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം
  • പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
i2i News Trivandrum

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലൈംഗിക ഉത്തേജക മരുന്നാണ് വയാഗ്ര. ഉദ്ധാരണം ഇല്ലാത്തവരിൽ അല്ലെങ്കിൽ കുറയുമ്പോൾ  ഉപയോഗിക്കുന്ന മരുന്നാണിത്. ഇതിന്റെ പാർശ്വഫലങ്ങൾ പലർക്കും അറിയില്ല. ഏതുനേരത്തും ആർക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര. വയാഗ്ര ചില അവസരങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

അമിതരക്തസമ്മർദ്ദമുള്ളർക്ക് വയാഗ്ര സുരക്ഷിതമല്ല. വയാഗ്ര ഉപയോഗിക്കുമ്പോൾ  സ്വാഭാവികമായും ശരീരത്തിലെ രക്തസമ്മർദ്ദം വർദ്ധിക്കും. രക്തസമ്മർദ്ദരോഗികളിലാകട്ടെ രക്തസമ്മർദ്ദം അപകടകരമാം വിധം ഉയരാൻ സാധ്യതയുണ്ട്.ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തവിതരണം കുറയ്ക്കാൻ വയാഗ്രയ്ക്ക് കഴിയും. ഇത് പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകും. വളരെ അപൂർവമായ ഇത് ഹൃദ്രോഗം, രക്താതിമർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ അല്ലെങ്കിൽ നേരത്തേ കണ്ണ് പ്രശ്‌നങ്ങൾ ഉള്ളവരിലാണ് സംഭവിക്കുന്നത്. 

പ്രത്യേക മരുന്നുകൾ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകൾക്കോ തകരാറുളളവരും വയാഗ്ര കഴിക്കരുത്. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഹൃദ്രോഗവിദഗ്ധൻ ഉറപ്പു നൽകിയ ശേഷമേ വയാഗ്ര കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാൻ. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ വയാഗ്ര ഉപയോഗിക്കാൻ പാടുള്ളൂ..

ആവശ്യമില്ലാതെയും സെക്‌സ് ചെയ്യാത്ത സമയങ്ങളിലും വയാഗ്ര കഴിക്കരുത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുപ്പതു മുതൽ ഒരു മണിക്കൂർ മുൻപു വരെയാണ് വയാഗ്ര കഴിക്കേണ്ടത്. ലൈംഗികാവയവത്തിന്റെ ഉദ്ധാരണശക്തി കൂട്ടാൻ വയാഗ്ര സഹായിക്കുന്നു. ഉദ്ധാരണം തീരെ നടക്കാത്ത പുരുഷനിൽ വയാഗ്രയുടെ ഫലം സീറോ ആയിരിക്കും.എന്തെങ്കിലും തരത്തിലെ അലർജി ഉള്ളവർ വയാഗ്ര ഒരുകാരണവശാലും വയാഗ്ര ഉപയോഗിക്കരുത്. മരുന്ന് ഓവർഡോസ് കഴിക്കുന്നതു ഏറെ അപകടകരമാണ്. സൈക്യാട്രിസ്റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ എൻഡോക്രൈനോളജിസ്റ്റിന്റെയോ കുറിപ്പ് ഇല്ലാതെ വയാഗ്ര വിൽക്കരുതെന്നാണ് നിയമം. വയാഗ്രയുടെ ഡോസ് കൂടിയാൽ ഛർദ്ദി, കാഴ്ച്ചമങ്ങൽ, വയറിളക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് മെഡിക്കൽ ന്യൂസ് ടുഡേയിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്.

വയാഗ്രക്ക് പല പാർശ്വഫലങ്ങളും ഉണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചതാണ്. തലവേദന മുതൽ വയറു വേദന വരെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകും. അതിൽ അടങ്ങിയിരിക്കുന്ന സിൽഡെനാഫിൻ എന്ന ഘടകം നമ്മുടെ കാഴ്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്ച മങ്ങൽ, നിറം തിരിച്ചറിയാൻ ബുദ്ധിമുട്ട് വെളിച്ചം തട്ടുമ്ബോഴുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഉണ്ടായേക്കാം.

ഹൃദയാഘാതം വന്നവർ, ഉയർന്ന രക്തസമ്മർദം ഉള്ളവർ, പക്ഷാഘാതം വന്നവർ, രക്തസംബന്ധമായ അസുഖമുള്ളർ, ഉദര സംബന്ധമായ പ്രശ്ശ്‌നങ്ങൾ ഉള്ളവർ എന്നിവരിലെല്ലാം വയാഗ്ര പ്രതികൂലമായ ഫലങ്ങളാണ് ഉണ്ടാക്കുക. അതുകൊണ്ടുതന്നെ പുതിയ ചികിത്സാ രീതികൾ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ടെക്‌സാസിലെ ഹ്യൂസ്റ്റണിലുള്ള ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിൽ ന്യൂറോളിസ്റ്റായ ഡോ. സമിത് സോണി പറയുന്നു

Readers Comment

Add a Comment