Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

ലൈംഗികത മാനസികവും ശാരീരികവുമായ ആരോഗ്യം വർധിപ്പിക്കുമെന്നു മാത്രമല്ല ചില രോഗങ്ങൾക്കെതിരായ പ്രതിരോധ ശേഷി കൂട്ടുമെന്നും പഠനം. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിലൂടെ രോഗപ്രതിരോധ ശേഷി നിലനിർത്താമെന്ന് ആരോഗ്യ വിദഗ്ദ്ധന് യവോൺ കെ. ഫുൾബ്രൈറ്റ് പറയുന്നു.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് രോഗാണുക്കൾ, വൈറസുകൾ എന്നിവയ്‌ക്കെതിരെ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ ശരീരത്തിൽ ഒരു നിശ്ചിത ആന്റിബോഡിയുടെ അളവ് കൂടുതലാണെന്നാണ് പെൻസിൽവാനിയയിലെ വിൽകേസ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ പത്ത് ഗുണങ്ങൾ എന്തൊക്കെയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.1.നല്ല രീതിയിൽ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികൾക്ക് രോഗപ്രതിരോധ ശക്തി കൂടുമെന്ന് പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നവരിൽ മറ്റുള്ളവരേക്കാൾ പ്രതിരോധശക്തി കൂടിയ നിലയിൽ കണ്ടെത്തിയതായി വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ആരോഗ്യകരമായ സെക്സിൽ ഏർപ്പെടുന്നവരിൽ ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ആന്റിബോഡിയായ 'ഇമ്യൂണോഗ്ലോബുലിൻ എ' യുടെ (?Immunoglobin A ) അളവ് കൂടുന്നതായി പഠനങ്ങൾ പറയുന്നു .നല്ല ഉറക്കത്തിനും സെക്‌സ് സഹായിക്കും. സെക്സിൽ ഏർപ്പെടുമ്പോൾ ശരീരത്തിൽ ഉൾപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ് നല്ല ഉറക്കത്തിന് സഹായിക്കുന്നത്. 'പ്രോലാക്ടിൻ'(Prolactin) എന്ന ഹോർമോണാണ് ശരീരത്തിന് ശാന്തത നൽകുകയും ഉറക്കത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത്.. പുരുഷന്മാരിൽ കണ്ടു വരുന്ന പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാനും സെക്സ് സഹായിക്കും. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണെന്നാണ് ഈ പഠനത്തിൽ വ്യക്തമാക്കുന്നത്.മാനസിക സമ്മർദ്ദം കുറയ്ക്കാനും സെക്സ് സഹായിക്കും. സ്പർശനം, ആലിംഗനം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വ്യായാമമായി സെക്സിനെ വിലയിരുത്തുന്നവരുമുണ്ട്.5. സെക്‌സിലൂടെയും രതിമൂർച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്‌സിടോസിൻ എന്ന ഹോർമോൺ വ്യക്തികൾക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. 'ലവ് ഹോർമോൺ' എന്നാണ് ഓക്‌സിടോസിൻ അറിയപ്പെടുന്നത്. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.. സന്തോഷവും ആത്മവിശ്വാസവും ഉണ്ടാക്കുന്നതിനും സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഓക്സിടോക്സിൻ എന്ന ഹോർമോണാണ് ഇതിന് സഹായിക്കുന്നത്.. കുബെക് സർവകലാശാലയിലെ പഠന പ്രകാരം ഒരു സ്ത്രീ 25 മിനിറ്റ് സെക്സിൽ ഏർപ്പെടുമ്പോൾ 69.1 കാലറിയാണ് ശരീരത്തിൽ നിന്നും പുറംതള്ളുന്നത്. ഇന്ത്യാന സർവകലാശാലയിലെ പഠനപ്രകാരം സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകളിൽ പ്രതിരോധശേഷി കൂടുതലായിരിക്കും. സെക്സ് സൗന്ദര്യം വർധിപ്പിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ 3,500 ആളുകളിൽ പത്തുവർഷത്തോളം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ആഴ്ചയിൽ ഒരിക്കലെങ്കിലും സന്തോഷകരമായ സെക്സ് ജീവിതം നയിക്കാത്തവരെ അപേക്ഷിച്ചു സെക്സ് ആസ്വദിക്കുന്നവർക്ക് ഏഴു വയസ്സ് കുറവ് തോന്നിക്കുമെന്നാണ്..പ്രസവത്തിനു ശേഷം സ്ത്രീകളിൽ യോനീപേശികൾക്ക് മുറുക്കക്കുറവു ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ യോനീപേശികളെ ബലപ്പെടുത്താൻ സഹായകമാകുന്ന വ്യായാമങ്ങൾ സെക്സുമായി സംയോജിപ്പിച്ചാൽ വളരെ ഫലപ്രദമാണെന്നും കലിഫോർണിയയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഷേറി റോസ് പറയുന്നു.