Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

ലൈംഗികവികാരം കൂടുതലുള്ളത് സ്ത്രീക്കോ പുരുഷനോ എന്നതിനേക്കാള്‍ അപകടംപിടിച്ച വിഷയമാണ് ആണും പെണ്ണും വികാരത്തിന്റെ കൊടുമുടിയിലെത്തുന്ന പ്രായം സംബന്ധിച്ച പഠനം. നാല്പതു പിന്നിട്ട സ്ത്രീകള്‍ ഇരുപതു പിന്നിടാത്ത പയ്യന്മാരോട് 'വല്ലാത്ത ബന്ധം' സ്ഥാപിക്കുന്നതില്‍ അദ്ഭുതത്തിനൊന്നും സ്കോപ്പില്ലെന്നാണ് ഈ വിഷയത്തിലെ ഗവേഷകര്‍ പണ്ടു മുതലേ പറയുന്നത്. കാരണം, സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണത്രേ. പരിണാമത്തിനിടയിലെപ്പോഴോ ഉണ്ടായതാണത്രേ ഈ അപകടം.
പുരുഷന് ഏറ്റവും അധികം വികാരവിവശനായിരിക്കുന്ന പ്രായം കൗമാരവും ഇരുപതുകളുടെ പകുതി വരെയുമാണ്. സ്ത്രീക്കാകട്ടെ സംഭവം സീരിയസ് ആയിത്തുടങ്ങുന്നതു തന്നെ മുപ്പതുകളിലാണ്. നാല്പതുകളില് പുരുഷന് ചുരുണ്ടുകൂടിക്കിടക്കുന്ന സമയത്ത് സ്ത്രീ കൊടുമുടി കയറുന്നതേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ സ്വന്തം വികാരമൂര്‍ച്ഛ അതേ അളവില്‍ പുരുഷനില്‍ തിരയുന്ന നാല്പതുകാരിക്ക് അതു കണ്ടെത്താനാവുന്നത് തന്നേക്കാള്‍ ഇരുപത് വയസ്സോളം കുറവുള്ള പയ്യന്മാരിലാകും! വെറുതെയാണോ നാട്ടില്‍ പ്രായംനോക്കാത്ത വേലിചാട്ടം കൂടിവരുന്നത്?
പുരുഷന് ഏറ്റവും നന്നായി സെക്സ് ആസ്വദിക്കുന്ന പ്രായം 25 വയസ്സു വരെയാണ്. ആസ്വദിക്കുക എന്നു പറയുമ്പോള്‍, അതില്‍ ഒരു പങ്കാളി ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ല. ആ പ്രായത്തില്‍ ഒരു ദിവസം തന്നെ പല തവണ വികാരമൂര്‍ച്ഛ കൈവരിക്കാന്‍ പുരുഷനു കഴിയും. പെണ്‍കുട്ടികളാകട്ടെ, ഇതേ പ്രായത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഭാവനകളില്‍ അഭിരമിക്കുന്നവരായിരിക്കും. ആ ചിന്ത തന്നെ അവരുടെ ലൈംഗിക ചോദനകളെ സംതൃപ്തമാക്കും. പ്രസവവും കുഞ്ഞുങ്ങളെ വളര്‍ത്തലുമൊക്കെ ഉള്‍പ്പെടെ വീട്ടുജോലികള്‍ ഒതുങ്ങിക്കഴിഞ്ഞായിരിക്കും അവര്‍ യഥാര്‍ത്ഥ സെക്സ് ആസ്വദിച്ചുതുടങ്ങുന്നത്.
സെക്സിനോടുള്ള താത്പര്യം നിശ്ചയിക്കുന്നത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണെങ്കിലും പ്രായവ്യത്യാസം സംബന്ധിച്ച ഈ യാഥാര്‍ത്ഥ്യത്തിന് മാറ്റമില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒരു ജീവിതകാലം മുഴുവന്‍ ആസ്വദിക്കേണ്ട മൂര്ച്ഛയെല്ലാം പുരുഷന് ആദ്യത്തെ പത്തു വര്‍ഷംകൊണ്ട് തീര്‍ക്കും. സ്ത്രീയിലാകട്ടെ ഇത് പതുക്കെ തുടങ്ങി, പതുക്കെയേ കെട്ടടങ്ങൂ. ഇതിനെന്താ പരിഹാരമെന്നു ചോദിച്ചാല്‍ ഒന്നുമില്ല. പരസ്പരം സാഹചര്യം തിരിച്ചറിഞ്ഞ് പെരുമാറുക എന്നു മാത്രമേ ഉപദേശിക്കാനാകൂ. പരിണാമം പറ്റിച്ച പണിയല്ലേ- നമ്മളെന്തു പറയാന്‍!