Breaking News
- കണ്ണൂരിൽ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവം മദ്യപിച്ചു വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ
- കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്നു ടാങ്കർ വാതക ചോർച്ച ഇല്ലാതിരുന്നതിനാൽ വാൻ അപകടം ഒഴിവായി
മലയാളത്തിലെ ഗാനാസ്വാദകരുടെ നെഞ്ചിലേക്ക് വിരഹാര്‍ദ്രമായൊരു പ്രണയസ്വരമായി വന്ന്, അനുപമമായ സ്വരലാവണ്യം കൊണ്ട് സ്വന്തം ഇടമൊരുക്കിയ പ്രിയഗായകന് ജി. വേണുഗോപാലിൻെറ ഗാനജീവിതത്തിൻെറ ഇരുപതാം വാര്‍ഷികാഘോഷം. അതിന് അരങ്ങായതാകട്ടെ, മലയാളിയുടെ വായനാശീലത്തെ മാറ്റിമറിച്ച് ആനുകാലിക പ്രസിദ്ധീകരണരംഗത്ത് വിജയത്തിൻെറ പുതിയ ചരിത്രം കുറിച്ച മംഗളം ഗ്രൂപ്പില്‍ നിന്നുള്ള മംഗളം ദിനപത്രത്തിൻെറ ഇരുപതാം വാര്‍ഷികാഘോഷ വേദിയും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ അരങ്ങേറിയ ആഘോഷപരിപാടി ജി. വേണുഗോപാലിനുള്ള മലയാളത്തിൻെറ ആദരവേദി കൂടിയായി. ഗായകന് സ്നേഹാശംസകളുമായി മോഹൻലാൽ ഉള്‍പ്പെടെ ഏറ്റവും ആരാധ്യരായ അതിഥികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഡാഫോഡില്‍സ്- കലാസന്ധ്യയുടെ വേദിയില്‍ ജി. വേണുഗോപാലിനെക്കുറിച്ച് പ്രദര്‍ശിപ്പിച്ച ഹ്രസ്വചിത്രം. സാക്ഷാത്കാരം: ടീം ഐ ടു ഐ
#ഈ പ്രോഗ്രാം ഇഷ്ടമായെങ്കില്‍, ഇത്തരം ഗാനസന്ധ്യകള്‍/ നൃത്തപരിപാടികള്‍/ വിനോദപരിപാടികള്‍/ മറ്റ് സ്റ്റേജ് ഷോകള്‍ എന്നിവ പതിവായി ലഭിക്കുന്നതിന് ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.