Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:44 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെരിക്കോസ്‌വെയിന്‍ കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പരമ്പരാഗത ശസ്ത്രക്രിയാ ചികിത്സയില്‍ നിന്ന് വിഭിന്നമായി വെരിക്കോസ്‌വെയിനിന് ഇപ്പോള്‍ സര്‍ജറി ഒഴിവാക്കിയുള്ള നൂതന ചികിത്സാരീതികള്‍ പ്രചാരത്തിലുണ്ട്. രോഗികളുടെ സംശയങ്ങള്‍ക്ക് വെരിക്കോസ്‌വെയിന്‍ ചികിത്സാ വിദഗ്ദ്ധനും പ്രമുഖ ജനറല്‍ ആന്‍ഡ് ലാപ്പറോസ്‌കോപ്പിക് സര്‍ജനും ആയ ഡോ. കൃഷ്ണന്‍ നമ്പൂതിരി മറുപടി പറയുന്നു. ചോദ്യം: എന്താണ് വെരിക്കോസ്‌വെയിന്‍? ഡോ. കൃഷ്ണന്‍ നമ്പൂതിരി: നമ്മുടെ കാലുകളില്‍ നിന്ന് അശുദ്ധ രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന സിരകള്‍ തടിച്ചു വീര്‍ത്തുവരുന്ന അവസ്ഥയാണ് ഇത്. സിരാഭിത്തികള്‍ക്കും വാല്‍വുകള്‍ക്കും ഉണ്ടാകുന്ന തകരാറുകളാണ് കാരണം. പാരമ്പര്യവും പ്രധാന ഘടകമാണ്. ദീര്‍ഘനേരം നിന്ന് ജോലി ചെയ്യുന്നവരില്‍ രോഗസാധ്യത അധികമാണ്. ചോദ്യം: രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണ്? മറുപടി: കാലുകള്‍ക്ക് കഴപ്പ, വേദന എന്നിവയാണ് മിക്കവരിലും ആദ്യലക്ഷണം. കൂടുതല്‍ സമയം കാല്‍ തൂക്കിയിട്ട് ഇരിക്കുകയോ, ദീര്‍ഘസമയം ഒരേ നില്പ് നില്‍ക്കുകയോ, അധികദൂരം നടക്കുകയോ ചെയ്യുമ്പോള്‍ വേദനയും പുകച്ചിലും കൂടും. കണങ്കാല്‍ ഭാഗത്തെ നീര്‍ക്കെട്ടും രോഗലക്ഷണമാണ്. ചോദ്യം: സ്ത്രീകളില്‍ വെരിക്കോസ്‌വെയിന്‍ ഉണ്ടാകുമോ? മറുപടി: ഗര്‍ഭകാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വെരിക്കോസ് വെയിനിന് സാധ്യത സൃഷ്ടിക്കാറുണ്ട്. പ്രസവശേഷം ചികിത്സ സ്വീകരിക്കുന്നതാണ് അഭികാമ്യം. ചോദ്യം: സര്‍ജറി അല്ലാതെ ഇതിന് ചികിത്സയുണ്ടോ? മറുപടി: തീര്‍ച്ചയായും. അള്‍ട്രാസൗണ്ട് ഗൈഡഡ് മൈക്രോഫോം സ്‌ക്ലീറോ തെറാപ്പി, എന്‍ഡോവീനസ് റേഡിയോ ഫ്രീക്വന്‍സി അബ്‌ളേഷന്‍ തെറാപ്പി (ആര്‍.എഫ് തെറാപ്പി), എന്‍ഡോവീനസ് ലേസര്‍ അബ്‌ളേഷന്‍ തെറാപ്പി, വാക് തെറാപ്പി (വി.എ.സി തെറാപ്പി) എന്നിവയെല്ലാം ശസ്ത്രക്രിയ ഒഴിവാക്കിയുള്ള നൂതന ചികിത്സാരീതികളാണ്. ചോദ്യം: ഇവ ചുരുക്കി വിവരിക്കാമോ? മറുപടി: രോഗം ബാധിച്ച രക്തക്കുഴലുകള്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ കണ്ടെത്തി, അവയിലേക്ക് പ്രത്യേക തരം മരുന്ന് കുത്തിവയ്ക്കുന്നതാണ് സ്‌ക്ലീറോ തെറാപ്പി. കുത്തിവയ്പ് എടുക്കുന്നതോടെ ആ രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കുകയും അവ ഉപയോഗശൂന്യമാവുകയും ചെയ്യും. കാല്‍മുട്ടിനു മുകളില്‍, ഇടുപ്പു ഭാഗം വരെയുള്ള പ്രധാന വെരിക്കോസ്‌വെയിന്‍ ശാഖകളെ നശിപ്പിച്ച് രോഗം ഭേദമാക്കുന്ന രീതികളാണ് ആര്‍. എഫ് ചികിത്സയും ലേസര്‍ തെറാപ്പിയും. ആദ്യത്തേതില്‍ റേഡിയോ ഫ്രീക്വന്‍സി ഉപയോഗിക്കുമ്പോള്‍ രണ്ടാമത്തേതില്‍ രക്തക്കുഴലുകള്‍ കരിക്കാന്‍ ലേസര്‍ രശ്മികള്‍ ഉപയോഗിക്കുന്നു. വെരിക്കോസ് വെയിന്‍ കാരണം രൂപപ്പെട്ട വ്രണത്തിലെ വായുമര്‍ദ്ദം പ്രത്യേക ഉപകരണം വഴി കുറച്ച്, വേഗത്തില്‍ മുറിവു കരിക്കുന്നതാണ് വാക് തെറാപ്പി. ചോദ്യം: ഈ ചികിത്സാ രീതികളുടെ മെച്ചം എന്താണ്? മറുപടി: സര്‍ജറി ഒഴിവാക്കുന്നതു കൊണ്ട് മുറിവിന്റെ വേദനയോ, മുറിവിലൂടെ അണുബാധയ്ക്കുള്ള സാധ്യതയോ ഇല്ല. സര്‍ജറി ചെയ്താല്‍ ദീര്‍ഘനാളത്തെ വിശ്രമം ആവശ്യമാണെങ്കില്‍, നൂതന ചികിത്സാ രീതികളില്‍ ആശുപത്രിവാസം തീരെ ആവശ്യമില്ല. ശസ്ത്രക്രിയയ്ക്കും ആശുപത്രിയിലെ താമസത്തിനുമുള്ള ചെലവ് ഒഴിവാകും. സര്‍ജറിയിലേതു പോലെ ശരീരത്തില്‍ പാടുകള്‍ അവശേഷിക്കുകയുമില്ല.

Readers Comment

Add a Comment