Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:41 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, ASK YOUR DOCTOR, TABATA TRAINING, I2INEWS

ചോദ്യം:എനിക്ക് 30 വയസ്സുണ്ട്. സമയക്കുറവ് കാരണം വ്യായാമം ചെയ്യാൻ പലപ്പോഴും പറ്റാറില്ല. വ്യായാമത്തിന് പകരം എന്താണ് ചെയ്യേണ്ടത്?

ഉത്തരം:ഒരു ദിവസം ലഭിക്കുന്ന ഇരുപത്തിനാല് മണിക്കൂർ തികയുന്നില്ലെന്ന പരാതിക്കാരാണ് നാമെല്ലാവരും. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ ഇത്തരക്കാർക്ക് ചെയ്യാൻ പറ്റിയ ഒന്നാണ് ടബാറ്റ ട്രെയിനിംഗ്.ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് അതിന്റെ കാര്യക്ഷമത ശരീരത്തിൽ ഉറപ്പാക്കുക എന്നതും. ശരീരത്തിന്റെ ബലവും ഊർജവും നിലനിർത്താൻ സാഹായിക്കുന്ന വ്യായാമ മുറയായ ടബാറ്റാ ട്രെയിനിംഗാണ് പരിഹാരം.

ശരീരത്തിന്റെ ബലം ഉറപ്പാക്കുമ്പോൾ ഭാരം ക്രമീകരിക്കുക പ്രധാനമാണ്. അതോടൊപ്പം പേശികളുടെ ആരോഗ്യവും നിലനിർത്തണം. ഈ പ്രക്രിയ കൃത്യമായി നടപ്പാക്കാം, ടബാറ്റാ ട്രെയിനിംഗിലൂടെ. ജാപ്പനീസ് ശാസ്ത്രജ്ഞൻ ഡോ.ഇസുമി ടബാറ്റയാണ് ഈ വ്യായാമത്തിന്റെ അമരക്കാരൻ.
രണ്ടു ഘട്ടത്തിലൂടെയാണ് ടബാറ്റാ ട്രെയിൻ ചെയ്യുന്നത്. ഒന്ന്, വളരെ സാവധാനത്തിലുള്ള വ്യായാമ രീതിയും മറ്റൊന്ന്, കഠിനമായ മുറകളും. ഒരാഴ്ചയിൽ അഞ്ചു ദിവസമെന്ന രീതിയിൽ ആറാഴ്ചയാണ് ആദ്യത്തെ ട്രെയിനിംഗ്. ഇങ്ങനെ ദിവസേന ഓരോ മണിക്കൂർ.ഒന്നാം ഘട്ടം പൂർത്തിയാക്കുന്നതോടെ രക്തത്തിൽ പ്രാണവായുവിന്റെ അളവ് (cardiovascular)വർധിക്കുന്നു.

അതേസമയം പേശികളിലെ രക്തയോട്ടത്തിനു മാറ്റമുണ്ടാകുന്നില്ല. രണ്ടാം ഘട്ടത്തിലെ ട്രയിനിംഗിൽ ഇതിനേക്കാൾ 28 ശതമാനം മാറ്റമുണ്ടാകും. ഇത് ആഴ്ചയിൽ നാല് ദിവസമെന്ന രീതിയിൽ ആറാഴ്ച പരിശീലിക്കണം. പുഷ് അപ് മുതൽ പർവ്വതാരോഹണം വരെ ഇവയിലുൾപ്പെടുന്നുണ്ട്. മിനിറ്റുകൾകൊണ്ട് ഇവ തീർക്കുകയും ചെയ്യാം. സമയത്തിന്റെ കുറവു മൂലം വ്യായാമം കൃത്യമായി ചെയ്യാൻ കഴിയാത്തവർക്ക് ഏറ്റവും നല്ല പരിഹാരമാണ് ടബാറ്റാ ട്രെയിനിംഗ്.

Readers Comment

Add a Comment