Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 30 വയസ്സുണ്ട്. ഉറക്കമില്ലായ്മയാണ് എന്റെ പ്രശ്നം. നല്ല ഉറക്കം ലഭിക്കാൻ എന്തുചെയ്യണം?
സുജിത്
തിരുവനന്തപുരം
ഉത്തരം:ദിവസവും ആറു മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങുന്നതാണ് ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലത്. ഉറക്കമില്ലായ്മ പലപ്പോഴും പലതരത്തിലുമുള്ള അസുഖങ്ങളിലേക്കും വഴി തെളിക്കും. എന്നു കരുതി താൻ ഒരു രോഗിയാണെന്ന് ആദ്യമേ കണ്ണടച്ചു വിശ്വസിക്കേണ്ട. പലർക്കും പല കാരണങ്ങൾ കൊണ്ടാകാം ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത്. കാലാവസ്ഥയുടെ മാറ്റം, ആഹാരക്രമത്തിലെ വ്യത്യാസം, ചില മരുന്നുകളുടെ ഉപയോഗം, ടെൻഷൻ തുടങ്ങി കാരണങ്ങൾ പലതാകാം. ശരിയായ കാര്യം അറിഞ്ഞ് വേണം ഉറക്കത്തെ വരുതിയിലാക്കാൻ.
തൈര് കുടിക്കുക, ശരീരം തിരുമ്മുക, എണ്ണ തേച്ചു കുളിക്കുക ഇവയൊക്കെ നല്ല ഉറക്കം ലഭിക്കുന്നതിന് നല്ലതാണ്. നെല്ലിക്കയുടെ നീര് 20 മില്ലി വീതം ദിവസവും സേവിക്കുന്നതും പ്രയോജനപ്രദമാണ്. തണുത്ത എണ്ണ തലയിൽ തേച്ച് കുളിക്കുന്നതും ഉറക്കമില്ലായ്മയ്ക്ക് പ്രയോജന പ്രദമാണ്. അമിതമായ കാപ്പി, ചായ, പുകവലി എന്നിവ ഉപേക്ഷിക്കുക.