Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എന്റെ മകന് മൂന്നു വയസ്സുണ്ട്. അവന് കൂവപ്പൊടി കൊടുക്കണമെന്ന് സുഹൃത്തുക്കൾ പറയുന്നു. കൂവപ്പൊടി കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണോ?
ഉത്തരം:കുട്ടികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യത്തിനും മികച്ചതാണ് കൂവപ്പൊടി. വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.ഇതിലെ ഡയറ്ററി ഫൈബർ ദഹന പ്രശ്നങ്ങൾക്കുളള മികച്ച പ്രതിവിധിയാണ്. കുട്ടികളിലെ ഗ്യാസ് പ്രശ്നങ്ങൾ , വയറു വേദന, വയറിളക്കം എന്നിവയ്ക്കെല്ലാം പ്രതിവിധിയായി കൂവപ്പൊടി ഉപയോഗിക്കാം. പുറമെ കുട്ടികൾക്ക് ദഹനസംബന്ധമായി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കൂവപ്പൊടി കുറുക്കി നൽകിയാൽ മതി. കുട്ടികൾക്കു മികച്ച എനർജി ഡ്രിങ്കും ആണ് കൂവപ്പൊടി കുറുക്കിയത്.
ഇതിലുള്ള വിറ്റാമിൻ ബി അഥവാ ഫോളേറ്റ് ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ അകറ്റാൻ സഹായിക്കുന്നതിനാൽ ഗർഭിണികൾ കൂവപ്പൊടി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. കൂവപ്പൊടിയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനുമെല്ലാം മികച്ചതാണ്. ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ കുട്ടികളുടെ മോണയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. രക്തോത്പാദനം വർദ്ധിപ്പിയ്ക്കാനും വിളർച്ച പരിഹരിക്കാനും സഹായിക്കും.