Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 48 വയസ്സുണ്ട്. കൊളസ്ട്രോളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കൊളസ്ട്രോൾ കൂടുമ്പോൾ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ് ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. ഹൈകൊളസ്‌ട്രോള്‍ ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും. കരളിന് കൊളസ്ട്രോളിനെ നിർമ്മിക്കാനുള്ള കഴിവുണ്ട്. കൊളസ്ട്രോളിനെ കരൾ ബൈൽ സാൾട്ടുകളാക്കി (പിത്തലവണം) മാറ്റുന്നു. കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നത് ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഹൈകൊളസ്‌ട്രോളിന്റെ പ്രധാന ലക്ഷണങ്ങൾ...
* നെഞ്ചുവേദന: രക്തപ്രവാഹം തടസപ്പെടുന്നത് കാരണം കൊളസ്‌ട്രോള്‍ അധികമാകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടാം.
*ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ കൊളസ്‌ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
* തളർച്ചയും ശരീര ക്ഷീണവും കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്.
*കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും.
*കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും.