Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: ഭക്ഷണം കഴിച്ചതിനുശേഷം നല്ല ക്ഷീണമുണ്ടാകുന്നതാണ് പ്രശ്നം. ഇത് എന്തുകൊണ്ടാണ്?
ഉത്തരം:ഭക്ഷണം കഴിച്ചതിന് ശേഷം പലർക്കും ക്ഷീണമനുഭവപ്പെടുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവം കൊണ്ടോ ഉറക്കം ശരിയാവാത്തതുകൊണ്ടോ ആകാം ഇത്. എന്നാൽ ചില രോഗങ്ങളുടെ ലക്ഷണം കൂടിയാകാം ഈ ക്ഷീണം.
പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉറക്കം വരും. പ്രൊട്ടീൻ കാർബോഹൈഡ്രേറ്റ് എന്നിവയിലടങ്ങിയ ട്രിപ്‌റ്റോഫാൻ ശരീരത്തിൽ സെറോട്ടോണിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. സെറോട്ടോണിനാണ് ഉറക്കം വരുന്നതിന് കാരണം.സാൽമൺ, കോഴി, താറാവ് മുതലായവ, മുട്ട, ചീര, പാല്, ചീസ്, അരി, കേക്ക്, കുക്കീസ്, പഞ്ചസാര, ബ്രെഡ് എന്നിവയിൽ ട്രിപ്‌റ്റോഫാൻ അടങ്ങിയിട്ടുണ്ട്.ഭക്ഷണം അമിതമായി കഴിച്ചാലും ഉറക്കം തൂങ്ങും. ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇതുകൊണ്ടാണ് ഊർജം നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നത്.
ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണവും ഉറക്കംവരവും രോഗലക്ഷണം കൂടിയാകാം. അനീമിയ, ഡയബെറ്റീസ്, സെലിയാക്ക് ഡിസീസ് എന്നിവയുടെ ലക്ഷണമാകാം ഇത്.
ഭക്ഷണത്തിൽ പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്‌സ് അളവ് നിയന്ത്രിച്ചും, രാത്രി നന്നായി ഉറങ്ങിയും ഈ ക്ഷീണം മാറുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ വൈദ്യസഹായം തേടാണം.