Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:33 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചോദ്യം: എന്റെ മകൾക്ക് 13 വയസ്സുണ്ട്. ഇടയ്ക്കിടെ കൺകുരു വരുന്നുണ്ട്. എന്തുകൊണ്ടാണിത്?

ആശ
തിരുവനന്തപുരം

ഉത്തരം:വായുവിലെ പൊടിപടലങ്ങളില്‍ നിന്നും നേത്രഗോളത്തെ സംരക്ഷിക്കുന്നത് നമ്മുടെ കണ്‍പോളകളാണ്. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീര്‍ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും മറ്റും നല്‍കുന്നത് കണ്‍പോളകളിലെ വിവിധ ഗ്രന്ഥികളാണ്. ഇടവിട്ടുള്ള കണ്‍ ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോള്‍ അണുബാധ മൂലമോ നീര്‍കെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടര്‍ന്ന് വേദനയോടുകൂടി ഒരു തടിപ്പുണ്ടാവുകയും ചെയ്യും. അതാണ് കണ്‍കുരു!

സാധാരണയായി കണ്‍പോളയില്‍ കണ്‍പീലിയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്നുള്ള വേദനയോട് കൂടിയ കുരുക്കളും കണ്‍പീലിയില്‍ നിന്നും അകന്ന് കാണുന്ന വേദനരഹിതമായ കുരുക്കളുമാണ് കാണാറുള്ളത്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേല്‍പ്പിക്കത്തക്ക അപകടകരമല്ലാത്തവയാണ്.
ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോള്‍ കൈയില്‍ നിന്നും അണുബാധ ഉള്ളിലേക്ക് പടരാം. ഇതോടൊപ്പം താരനുള്ളവരിലും പ്രമേഹ രോഗികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇടയ്ക്കിടെ കണ്‍കുരു കാണാറുണ്ട്.  കണ്‍പോളയില്‍ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവും തട്ടലുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്.

യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അതിനെ തന്നെത്താന്‍ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക.ചൂട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കണ്‍കുരുവിന് മുകളില്‍ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യണം.ഇതോടൊപ്പം  ആന്റിബയോട്ടിക്ക് ഓയിന്റ്‌മെന്റുകള്‍ പുരട്ടേണ്ടതായും വരും. സാധാരണ​​ഗതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് മാറും.

 

Readers Comment

Add a Comment