Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 34 വയസ്സുണ്ട്. ആർത്തവം ക്രമംതെറ്റിവരുന്നതാണ് എന്റെ പ്രശ്നം. ഇത് മാറാൻ എന്തുചെയ്യണം?രാജശ്രീ, കോഴിക്കോട്
ഉത്തരം:ഭക്ഷണത്തിലൂടെ ആർത്തവക്രമം നേരെയാക്കാൻ സാധിക്കും.പപ്പായ, മുന്തിരി, പൈനാപ്പിള്‍ എന്നിവ കഴിക്കുന്നത് മാസമുറ വരാന്‍ നല്ലതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ചൂടുല്‍പാദിപ്പിക്കുകയും അതുവഴി മാസമുറ വരികയും ചെയ്യും.
ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാങ്ങ തുടങ്ങിയവയെല്ലാം ആര്‍ത്തവം എളുപ്പത്തിലാകാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.ശര്‍ക്കരയാണ് ഇക്കൂട്ടത്തില്‍ വരുന്ന മറ്റൊരു ഭക്ഷണസാധനം. സാധാരണ ഇളം ചൂടുള്ള വെള്ളം ഒരു ഗ്ലാസ് കുടിക്കുന്നതിനോടൊപ്പം ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് നല്ലതാണ്.
ആര്‍ത്തവം ക്രമത്തിലാകാന്‍ മാത്രമല്ല, ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇഞ്ചി സഹായകമാണ്.
രക്തയോട്ടം സുഗമമാക്കാനാണ് മഞ്ഞള്‍ പ്രധാനമായും ഫലപ്രദമാകുന്നത്. പതിവായി ആര്‍ത്തവക്രമം തെറ്റുന്നുണ്ടെങ്കില്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ശീലമാക്കിയാല്‍ മതി.